കോവിഡ്‌: വിപുലമായ സഹായ പദ്ധതികളുമായി ബ്രിട്ടന്‍ കെ.എം.സി.സി.

കെ.എം.സി.സി. പത്രക്കുറിപ്പില്‍ നിന്ന് :

ബ്രിട്ടൻ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് ഈ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കൂടുതൽ സഹായങ്ങൾ എത്തിക്കുവാനുള്ള പ്രയത്നം നടന്നു കൊണ്ടിരിക്കുന്നു .
നിലവിൽ യു കെ യിലെ വ്യത്യസ്തത ഭാഗങ്ങളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടു സ്റ്റുഡന്റസ് നെറ്റ്‌വർക്ക് സംവിധാനവും ,യൂ കെ യിലെ മലയാളികൾക്ക് എപ്പോഴും ബന്ധപ്പെടാൻ കഴിയുന്ന രീതിയിൽ ലീഗൽ അഡ്‌വൈസിങ് സംവിധാനവും , വളരെ അത്യാവശ്യമായ രീതിയിൽ ഭക്ഷണമില്ലാതെ വിഷമിക്കുന്നവർക്കു ഭക്ഷണമെത്തിക്കാനും , മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് കൗൺസിലിംഗ് സഹായം എത്തിക്കാനും സാധിക്കുന്നു എന്നത് കെഎംസിസി യെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന കാര്യമാണ് .

ബ്രിട്ടനിലെ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിനുവേണ്ടി നിരന്തരം നാട്ടിലുള്ള നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വിവരവും ഇതിനാൽ അറിയിക്കുന്നു , പ്രധാനമന്ത്രി , ഇന്ത്യൻ ഹൈകമ്മീഷൻ ഓഫീസ് ലണ്ടൻ തുടങ്ങിയവർക്കെല്ലാം ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ അയക്കുകയും ചെയ്തു .ഇന്ത്യയിലെ നിലവിലെ ലോക് ഡൗൺ പരിത സ്ഥിതിയും , ഫ്ലൈറ്റ് ബാനും പെട്ടെന്ന് തന്നെ മാറും എന്ന പ്രതീക്ഷയും അതല്ലാത്ത പക്ഷം അതതു സംസ്ഥാനങ്ങൾ സെൽഫ് ഐസൊലേഷൻ സെന്ററുകൾ സ്ഥാപിക്കുന്ന പക്ഷം ഘട്ടം ഘട്ടമായി വിദ്യാർത്ഥികളെയും അതുപോലെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരെയും നാട്ടിൽ എത്തിക്കാനുള്ള ശ്രമവും , അത് നീളുന്ന പക്ഷം നിയമപരമായ നീക്കങ്ങൾ അടക്കം നടത്താനുള്ള ശ്രമവും ആലോചനയിൽ ഉണ്ട് .

ബ്രിട്ടനിലെ നിലവിലെ സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി കൊണ്ട് ഈ മഹാവ്യാധിയിൽ നിന്നും നമ്മുടെ സമൂഹത്തിനു കൈതാങ്ങാവാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം തന്നെ ഞങ്ങളുടെ പ്രവർത്തനങ്ങൾക്കു നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഉണ്ടാവണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു …
കെഎംസിസി കോവിഡ് 19 നുമായി ബന്ധപ്പെട്ടു നൽകുന്ന സഹായങ്ങൾ ..

കൗൺസിലിംഗ്
ഫാമിലി അഡ്വൈസ്
ലീഗൽ അഡ്വൈസ്
ഭക്ഷണ -അവശ്യ വസ്തു സപ്പോർട്ട്

കൂടുതൽ വിവരങ്ങൾക്ക്
Contact : 07875 635131, 07424800924, 07717 236544, 07459 123853

Next Post

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മോശം പരാമര്‍ശം - മേയര്‍ക്ക് ജോലി പോയി

Sat Apr 11 , 2020
ലണ്ടന്‍ :കൊറോണ ബാധയേറ്റ് സെന്റ്‌. തോമസ്‌ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മോശം പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ ഡര്‍ബിയിലെ ഹീനാര്‍ ടൌണ്‍ മേയര്‍ ഷീല ഒക്സ് രാജി വച്ചു. “ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയാണ് ബോറിസ്, അദ്ദേഹം കൊറോണ ബാധ അര്‍ഹിക്കുന്നു” എന്ന വിവാദ പരാമര്‍ശമാണ് മേയര്‍ നടത്തിയത്. തിങ്കളാഴ്ച രാത്രി ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ഷീല വിവാദ പരാമര്‍ശം നടത്തിയത്. […]

Breaking News

error: Content is protected !!