
ലണ്ടന്‍: കോവിഡിെന്റ രണ്ടാംവരവില്‍ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമര്‍ന്ന ലണ്ടന്‍ നഗരവാസികളെ ഞെട്ടിച്ച് യുവാവിെന്റ നഗ്നത പ്രദര്‍ശനം. അവധി ദിനത്തിലും ജനം വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതരായ കഴിഞ്ഞ ഞായറാഴ്ചയാണ് കൗതുകവും ഞെട്ടലും പകര്‍ന്ന് യുവാവിെന്റ നഗരപ്രദക്ഷിണം.
ചുറ്റുമുള്ളവര്‍ നോക്കിയിട്ടും ഒട്ടും കൂസാതെ നടന്നുനീങ്ങിയ യുവാവിനോട് എന്തിന് നഗ്നത കാട്ടുന്നുവെന്ന ചോദ്യത്തിന് ‘അലക്കാന്‍ അഴിച്ചുവെച്ചു’വെന്നായിരുന്നു പ്രതികരണം. ബ്ലൂസ്ബറി സ്ക്വയര്‍ ഗാര്‍ഡന്‍സ് പരിസരത്ത് ആദ്യം കണ്ട ഇയാള്‍ പിന്നീട് ബ്രിട്ടീഷ് മ്യൂസിയം പരിസരത്തും ഓടിനടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാട്ടുകാരില്‍ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപകടം മണത്ത് ഇയാള്‍ ഓടി രക്ഷപ്പെട്ടു. വീണ്ടും വരാമെന്ന സംശയത്തില്‍ പൊലീസ് പട്രോളിങ് നടത്തിയെങ്കിലും ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന. ഇയാളെ കുറിച്ച് പരാതികള്‍ ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു.
ആഴ്ചകളായി രണ്ടാമതും നിയന്ത്രണം കടുത്ത ബ്രിട്ടനില്‍ സാധാരണ ജീവിതം തടസ്സപ്പെട്ട നിലയിലാണ്. റസ്റ്റൊറന്റുകള്‍ ഉള്‍പെടെ മാര്‍ച്ച് അവസാനം വരെ അടച്ചിടാനാണ് നിലവിലെ തീരുമാനം. ഇത് മേയ് വരെ നീട്ടണമെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് നാട്ടുകാരെ ഞെട്ടിച്ചും ചിലര്‍ക്ക് കോവിഡ് വികൃതിയായും തോന്നിയ നഗ്നത പ്രദര്‍ശനം.