2020

കഴിഞ്ഞ വർഷത്തിന്റെ അങ്കലാപ്പും വീർപ്പുമുട്ടലും ഒക്കെ പിന്നിലാക്കി നമ്മൾ പുതിയ ഒരു വർഷത്തിലേക്ക് കടന്നു. ഏകദേശം ഒരു മാസവും തീരാനായി. ഇപ്പൊ ഒരു വീക്ഷണവും തിരിഞ്ഞു നോട്ടവും നടത്തിയാൽ എന്തൊക്കെയാവും നമ്മൾ ഓർത്തു വെച്ചിട്ടുണ്ടാവുക? തീർച്ചയായും ഒരു ചെറിയ പിടി കാര്യങ്ങൾ എങ്കിലും ഉണ്ടാവും നമുക്കോരോരുത്തർക്കും  അല്ലെ? നിങ്ങളെ പോലെ തന്നെ ഞാനും അച്ചുവും, ഞങ്ങളുടെ കുടുംബവും  പറഞ്ഞ, പറഞ്ഞു ചിരിച്ച, അല്ലെങ്കിൽ ഒരുപക്ഷെ നെടുവീർപ്പിട്ട 2020 ലെ  20  കാര്യങ്ങൾ താഴെ കുറിക്കുന്നു.  നിങ്ങളും ഇത് ആലോചിച്ചു പോയിട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാൻ മറക്കില്ലല്ലോ? 

 1. പല തരത്തിലുള്ള ലോക്ക് ഡൗണിൽ ഇരുന്നാൽ കോവിഡ് പൊയ്‌ക്കോളും എന്ന അവസ്ഥയിൽ എല്ലാവരും പറയുന്നതായി തോന്നിയ സ്റ്റേറ്റ്മെൻറ് – “ഇപ്പൊ ശരിയാക്കി തരാം!”
 2. എല്ലാ സോഷ്യൽ മീഡിയയിലും #quarantinechallenge,  #covid challenge ഒക്കെ ചെയ്തു തകർക്കുന്നത് കണ്ടപ്പോൾ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി കളയാം എന്ന് തോന്നിയ ഞാൻ “Let us start maggie!” 
 3. ലോക്ക് ഡൌൺ സമയത്തു ഓൺലൈനായി ലുഡോ കളിച്ചു തോറ്റു പിരിയുമ്പോ കൂട്ടുകാരോട് പറയാൻ തോന്നിയത് – “നാളെ കാവിലെ പാട്ടു മത്സരത്തിന് കാണാം !”
 4. കോവിഡ് കാരണം വീട്ടിൽ ആയപ്പോ ഒരു പരിഭവവും ഇല്ലാതെ നാല് നേരവും വച്ചുണ്ടാക്കി തന്ന അമ്മയോട് പറഞ്ഞത് – “കാണാൻ ഒരു ലുക്ക് ഇല്ലന്നേ ഉള്ളൂ !” 
 5. അപ്പോൾ അമ്മ തിരിച്ചു പറഞ്ഞത് – “നന്ദി മാത്രമേ ഉള്ളൂ അല്ലേ ?” 
 6. എല്ലാ സ്കൂളും കോളേജും അടച്ചു പൂട്ടി ഓൺലൈനായി പഠനം തുടങ്ങിയപ്പോ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ചു സ്വയം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത് – “ഞാൻ പഠിച്ച എല്ലാത്തിനേം ധിക്കരിച്ചേ പറ്റൂ !” 
 7. ആദ്യമായി ഉണ്ടാക്കിയ മാഗ്ഗി നൂഡിൽസ് ഫോട്ടോ ഇട്ടു കളയാം എന്ന് കരുതി എഫ് ബി, ഇൻസ്റ്റ ഒക്കെ തുറന്നപ്പോ എല്ലാവരും ഇട്ട കുക്കിംഗ് ഫോട്ടോസ് കണ്ടപ്പോൾ – “ഇതെന്താ എനിക്ക് മാത്രം പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തത്തിൽ പ്രാന്തായോ ?” 
 8. ലോക്ക് ഡൗണിൽ ഇരുന്നു മടുത്തപ്പോ പണ്ട് ചെയ്തോണ്ടിരുന്ന ഏതൊരു ചെറിയ കാര്യവും വലിയ കാര്യങ്ങൾ ആയിരുന്നു എന്ന തിരിച്ചറിവ് വന്നപ്പോ പറയാൻ തോന്നിയത് – “ലേലു അല്ലു ലേലു അല്ലു അഴിച്ചു വിടൂ !” 
 9. ഇനി ലോക്ക് ഡൌൺ ഒക്കെ കഴിഞ്ഞപ്പോ പണ്ടത്തെ പോലെ ഒന്ന് ചുറ്റി കറങ്ങാം എന്ന് വിചാരിച്ചപ്പോ മനസിലായത്  – “കൊച്ചി പഴയ കൊച്ചി അല്ലാ !”
 10. ഓരോ വർക്ക് ഫ്രം ഹോം സൂം മീറ്റിങ്ങും തുടങ്ങുന്നതിനു മുൻപ് തോന്നിയ ഭാവം – “പുരുഷു എന്നെ അനുഗ്രഹിക്കണം!” 
 11. മാസങ്ങൾക്കു ശേഷം ഓഫീസിൽ പോയപ്പോ അവിടെ ഒട്ടിച്ചു വച്ച മാർഗനിർദേശങ്ങൾ – അടുത്തിരിക്കരുത്, മാസ്ക് ധരിക്കാതെ വരരുത്, “കോവിഡിനെ (പോളണ്ട്) പറ്റി ഒരക്ഷരം മിണ്ടി പോകരുത് !” 
 12. കഴിഞ്ഞ ആറു മാസത്തെ പ്രോഗ്രസ്സ് കാണിക്കാൻ പറഞ്ഞ എച് ആർ ടീമിനോട് പറയാൻ തോന്നിയത് – “ഗപ്പൊന്നും കിട്ടിയിട്ടില്ല!”  
 13. 2020 ഡിസംബർ ആയപ്പോ പതിയെ പഴയ പോലെ കാര്യങ്ങൾ ആവും എന്ന പ്രതീക്ഷ തകർത്തു കൊണ്ട് പുതിയ വൈറസ് വന്നപ്പോൾ പറയാൻ തോന്നിയത് – “ഇതിനു ഒരന്ത്യമില്ലേ?” 
 14. കോവിഡ് നു വാക്‌സിൻ വന്നു, പക്ഷെ കൂടെ പറയപ്പെടുന്ന വിജയ പരാജയ കഥകൾ കേൾക്കുമ്പോൾ മനസ്സിൽ ഉറച്ചു പോകുന്ന വിശ്വാസം – “കിട്ടിയാൽ ഊട്ടി, അല്ലെങ്കിൽ ചട്ടി !”   
 15. ലോകത്തിൽ എല്ലാവർക്കും ഒരുപോലെ വന്ന പ്രശ്നമാണ് കോവിഡ്! ജാതി, മതം, രാജ്യം, കാശ് അങ്ങനെ എന്തൊക്കെ വിവേചനങ്ങൾ ഉണ്ടോ അതൊക്കെ ഭേദിച്ച് ആർക്കും വരാം എന്ന് ഈ മഹാമാരി കാണിച്ചു തന്നു. അത് ഉൾകൊള്ളാൻ ശ്രമിക്കുന്ന മനസ്സ് പറയുന്നത് “just remember that!”   
 16. 2020 ൽ പഠിച്ച ഒരു പ്രധാനപ്പെട്ട കാര്യം എല്ലാവരുടെയും പ്രശ്നങ്ങൾ അവരവർക്ക് വലുതാണ്, അതിനെ ചെറുതായി കാണരുത്; പകരം “സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം!”     
 17. 2020 ലെ കഷ്ടപ്പാടുകൾ ഓർത്തു മനസ്സ് തകരുമ്പോൾ ഇത്തിരി വെളിച്ചം കിട്ടാൻ ഓർക്കുക – “ഇതല്ല ഇതിനപ്പറം ചാടി കടന്നവനാണീ കെ കെ ജോസഫ് !”
 18. എല്ലാ കൊല്ലവും തോന്നുന്ന പോലെ ഇക്കൊല്ലവും തോന്നിയ ഒരു കാര്യം – “എന്താടോ വാര്യരെ ഞാൻ നന്നാവാത്തേ ?” 
 19. പുതിയ വർഷത്തിൽ ശുഭാപ്തി വിശ്വാസം കൊണ്ട് നിറക്കാൻ സഹായിക്കുന്ന ലൈഫ് സ്റ്റൈൽ മന്ത്ര – “എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ!” 
 20. ഫൈനലി,  2021 ൽ ഇത് വരെ ആർജ്ജിച്ചു വച്ച എല്ലാ ധൈര്യവും കൊണ്ട് മനസ്സിൽ പറയുന്ന കാര്യം – “ചന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ !” അപ്പൊ സുലാൻ ! 

റോഷ്‌നി അജീഷ് 

https://roshnipaulsoulsearches.wordpress.com/

Next Post

യുകെ:​ ലോക്​ഡൗണിലായ ലണ്ടനെ ഞെട്ടിച്ച്‌​ നഗ്​നനായി യുവാവി​ന്റെ 'നഗരപര്യടനം'

Fri Jan 29 , 2021
ലണ്ടന്‍: കോവിഡി​െന്‍റ രണ്ടാംവരവില്‍ എല്ലാം പിഴച്ച്‌​ ​വീണ്ടും ലോക്​ഡൗണിലമര്‍ന്ന ലണ്ടന്‍ നഗരവാസികളെ ഞെട്ടിച്ച്‌​ യുവാവി​െന്‍റ നഗ്​നത പ്രദര്‍ശനം. അവധി ദിനത്തിലും ജനം വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതരായ കഴിഞ്ഞ ഞായറാഴ്​ചയാണ്​ കൗതുകവും ഞെട്ടലും പകര്‍ന്ന്​ യുവാവി​െന്‍റ നഗരപ്രദക്ഷിണം. ചുറ്റുമുള്ളവര്‍ നോക്കിയിട്ടും ഒട്ടും കൂസാതെ നടന്നുനീങ്ങിയ യുവാവിനോട്​ എന്തിന്​ നഗ്​നത കാട്ടുന്നുവെന്ന ചോദ്യത്തിന്​ ‘അലക്കാന്‍ അഴിച്ചുവെച്ചു’വെന്നായിരുന്നു പ്രതികരണം. ബ്ലൂസ്​ബറി സ്​ക്വയര്‍ ഗാര്‍ഡന്‍സ്​ പരിസരത്ത്​ ആദ്യം കണ്ട ഇയാള്‍ പിന്നീട്​ ബ്രിട്ടീഷ്​ മ്യൂസിയം പരിസരത്തും […]

Breaking News

error: Content is protected !!