യുകെ: 8175 കോടി രൂപ തിരിച്ചടച്ചില്ലെങ്കിൽ ഇന്ത്യയുടെ സ്വത്തുക്കൾ കണ്ടു കെട്ടുമെന്ന് ബ്രിട്ടീഷ് കമ്പനി !

ലണ്ടൻ: കോർപറേറ്റ് നികുതിയിനത്തിൽ ഈടാക്കിയ 8175 കോടി രൂപ (1.2 ബില്യൺ ഡോളർ) ഇന്ത്യ സർക്കാർ തിരിച്ചടച്ചില്ലെങ്കിൽ യുകെയിലെ ഇന്ത്യ സര്ക്കാര്നിറെ ആസ്തികൾ കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് കമ്പനി കൈൻ എനർജി. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൈൻ എനർജിക്ക് 1.2 ബില്യൺ ഡോളർ നികുതിയിനത്തിൽ തിരിച്ചു നൽകണമെന്ന് അന്താരാഷ്ട്ര ട്രൈബ്യുണൽ കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഈ വിധി കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ യുകെയിലെ ഇന്ത്യ സർക്കാരിന്റെ ആസ്തികൾ കണ്ടു കെട്ടാനാണ് കമ്പനിയുടെ തീരുമാനം.

കോർപറേറ്റ് നികുതി നൽകാത്തതിനെ തുടർന്ന് ഇന്ത്യൻ ആദായ നികുതി വകുപ്പ് കൈൻ എനർജിയുടെ ഇന്ത്യയിലെ ഉപ കമ്പനിയുടെ 10 ശതമാനം ഷെയറുകൾ കണ്ടു കെട്ടിയിരുന്നു. ഇതിനെതിരെ കമ്പനി അന്താരാഷ്ട്ര ട്രൈബ്യുണലിനെ സമീപിക്കുകയായിരുന്നു. 2014 ലെ ഇന്ത്യ-യുകെ വ്യാപാര കരാറിലെ നിബന്ധനകൾ ഇന്ത്യ ലംഖിച്ചുവെന്ന് കണ്ടെത്തിയ ട്രൈബ്യുണൽ, തത്തുല്യമായ നഷ്ട പരിഹാരം നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നഷ്ട പരിഹാരം എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നൽകുമോയെന്ന്‌ കേന്ദ്ര സർക്കാർ ഇത് വരെ അറിയിച്ചിട്ടില്ല.

Next Post

യുകെ: യുകെ മലയാളികൾക്ക് എയർ ഇന്ത്യയുടെ ഇരുട്ടടി; ലണ്ടൻ-കൊച്ചി എയർ ഇന്ത്യ സർവീസ് ഫെബ്രുവരി 14 വരെ പുനരാരംഭിക്കില്ല !

Sun Jan 31 , 2021
ലണ്ടൻ: ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അവ്യക്തത തുടരുന്നു. ഫെബ്രുവരി 14 വരെ പുനരാരംഭിക്കില്ല എന്നാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. എയർ ഇന്ത്യ ഷെഡ്യൂൾ മാറ്റിയതോടെ അടുത്ത മാസം വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ടിക്കറ്റ് മാറ്റിഎടുത്ത നൂറു കണക്കിന് മലയാളികൾ ഇപ്പോൾ ആശങ്കയിൽ ആയിരിക്കുകയാണ്. ഡൽഹി, ബാഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് മാത്രമാണ് വന്ദേഭാരത് മിഷന്റെ പത്താം ഘട്ടത്തിൽ എയർ ഇന്ത്യ […]

You May Like

Breaking News

error: Content is protected !!