പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​ൻ സൗ​ദി​ക്ക്​ പി​ന്തു​ണയുമായി –േജാ ​ബൈ​ഡ​ൻ; സ്വാഗതം ചെയ്ത് സൌദി അറേബ്യ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാനും അ​തി​നെ​തി​രെ ഉ​യ​രു​ന്ന ഭീ​ഷ​ണി​ക​ള്‍ ത​ട​യു​ന്ന​തി​നും സ​ഹ​ക​രി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം ചെ​യ്​​തു. വ്യാ​ഴാ​ഴ്​​ച​ അ​മേ​രി​ക്ക​ന്‍​ പ്ര​സി​ഡ​ന്‍​റ്​ ജോ ​ബൈ​ഡ​ന്‍ ത​െന്‍റ പ്ര​സം​ഗ​ത്തി​ല്‍ പ​ര​മാ​ധി​കാ​ര​വും ഭൂ​മി​യും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ സൗ​ദി അ​റേ​ബ്യ​യെ പി​ന്തു​ണ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സൗ​ദി​യു​ടെ പ്ര​തി​ക​ര​ണം. ഇ​റാ​നി​യ​ന്‍ പി​ന്തു​ണ​യു​ള്ള സാ​യു​ധ​സം​ഘ​ത്തി​ല്‍​നി​ന്നാ​ണ്​ സൗ​ദി അ​റേ​ബ്യ ഭീ​ഷ​ണി നേ​രി​ടു​ന്ന​തെ​ന്നും ജോ ​ബൈ​ഡ​ന്‍ പ്ര​സം​ഗ​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു. യ​മ​ന്‍ പ്ര​തി​സ​ന്ധി​ക്ക്​ സ​മ​ഗ്ര​മാ​യ ഒ​രു രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​ന്‍ പി​ന്തു​ണ ന​ല്‍​കു​ന്ന​ത്​ ഉ​റ​ച്ച നി​ല​പാ​ടാ​​ണ്.

യ​മ​ന്‍ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​​ന്ത്ര​ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​െന്‍റ പ്രാ​ധാ​ന്യം അ​മേ​രി​ക്ക എ​ടു​ത്തു​പ​റ​ഞ്ഞ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. യ​മ​ന്‍ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സൗ​ദി സു​പ്ര​ധാ​ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ​യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലി​െന്‍റ ആ​ഹ്വാ​ന​ത്തെ തു​ട​ര്‍​ന്ന്​ സ​ഖ്യ​സേ​ന ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​ത​ട​ക്കം ഇ​തി​ലു​ള്‍​പ്പെ​ടും. ​​​ജോ ​ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ട​വും യ​മ​നി​ലെ അ​മേ​രി​ക്ക​ന്‍ ദൂ​ത​ന്‍ ടിം ​ലെ​ന്‍​ഡ​ര്‍​കി​ങ്ങും ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യ​ും യ​മ​നി​ലെ എ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളും സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​മാ​യും ചേ​ര്‍​ന്ന്​ സു​ര​ക്ഷ കൗ​ണ്‍​സി​ല്‍ പ്ര​മേ​യം അ​ടി​സ്ഥാ​ന​മാ​ക്കി യ​മ​ന്‍ പ്ര​തി​സ​ന്ധി​ക്ക്​ സ​മ​ഗ്ര​മാ​യ രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​മാ​ണ്​​ സൗ​ദി അ​റേ​ബ്യ ഉ​റ്റു​നോ​ക്കു​ന്ന​ത്. സ്ഥി​ര​ത​യി​ലേ​ക്കും വി​ക​സ​ന​ത്തി​ലേ​ക്കും​ യ​മ​ന്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​വി​ട​ത്തെ ജ​ന​ത​യു​ടെ ക​ഷ്​​ട​പ്പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ രാ​ജ്യം തു​ട​രും. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ യ​മ​നി​ലെ ജ​ന​ങ്ങ​ള്‍​ക്ക്​ 17 ശ​ത​കോ​ടി ഡോ​ള​റി​െന്‍റ സ​ഹാ​യം എ​ത്തി​ച്ചി​ട്ടു​ണ്ട്. യ​മ​ന്‍ ജ​ന​ത​ക്ക്​ പി​ന്തു​ണ ശ​ക്ത​മാ​ക്കാ​നും ആ​ശ്വാ​സ​വും മാ​നു​ഷി​ക സ​ഹാ​യ​വും ന​ല്‍​കാ​ന്‍ സ​ഹോ​ദ​ര​രാ​ജ്യ​ങ്ങ​ളോ​ടും അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും​ സൗ​ദി അ​റേ​ബ്യ പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന പ്ര​ക്രി​യ മു​ന്നോ​ട്ടു​പോ​കു​ക, സം​ഘ​ര്‍​ഷ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, ല​ബ​നാ​ന്‍, സി​റി​യ, ഇ​റാ​ഖ്, അ​ഫ്​​ഗാ​നി​സ്​​താ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ പി​ന്തു​ണ ന​ല്‍​കു​ക തു​ട​ങ്ങി മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും തു​ട​രാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും സൗ​ദി അ​റേ​ബ്യ ആ​ഗ്ര​ഹി​ക്കു​ന്നു.

തീ​വ്ര​വാ​ദ​ത്തെ​യും ഭീ​ക​ര​ത​യെ​യും നേ​രി​ടു​ക, കോ​വി​ഡ്​ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക, എ​ണ്ണ സാ​മ്ബ​ത്തി​ക വി​പ​ണി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ രം​ഗ​ത്ത്​ സ​ഹ​ക​ര​ണം ശ​ക്തി​​പ്പെ​ടു​ത്തു​ക, പൊ​തു​താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, മേ​ഖ​ല​യി​ലും ലോ​ക​ത്തും സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​ത്തൊ​രു​മി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും സൗ​ദി അ​റേ​ബ്യ വ്യ​ക്ത​മാ​ക്കി.

Next Post

വ​ര്‍​ധി​ച്ചു​വ​രു​ന്ന തീ​പി​ടി​ത്ത​ങ്ങ​ൾ; കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ല്‍​മാ​ന്‍

Sat Feb 6 , 2021
റി​യാ​ദ്​: റി​യാ​ദ്​ മേ​ഖ​ല​യി​ലെ വ​ര്‍​ധി​ച്ചു​വ​രു​ന്ന തീ​പി​ടി​ത്ത​ങ്ങ​ളും അ​വ​യു​ടെ കാ​ര​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ന്‍ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ല്‍​മാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മേ​ഖ​ല ഡെ​പ്യൂ​ട്ടി ​ഗ​വ​ര്‍​ണ​ര്‍ അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ഴി​മ​തി വി​രു​ദ്ധ ക​മീ​ഷ​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദ്​ ഗ​വ​ര്‍​ണ​റേ​റ്റ്​ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ള്‍ പ​ര​ി​ശോ​ധി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം സാ​മ്ബ​ത്തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌​ സം​ശ​യ​മു​യ​ര്‍​ന്നു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ സ്ഥാ​പ​ന ന​ട​ത്തി​പ്പി​ന്​ നി​ശ്ച​യി​ച്ച നി​ബ​ന്ധ​ന​ക​ള്‍ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും […]

Breaking News

error: Content is protected !!