
ലണ്ടന്‍: കോവിഡ് വരുത്തുന്ന നാലായിരത്തോളം വൈറസുകള്‍ ഇപ്പോള്‍ ലോകത്തുണ്ടെന്ന് ബ്രിട്ടനിലെ വാക്സില്‍ വിതരണച്ചുമതയിലുള്ള മന്ത്രി നദീം സഹാവി.
അതിവേഗം പടരുന്ന ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ അടക്കം ജനിതക വ്യതിയാനം സംഭവിച്ച ആയിരക്കണക്കിനു വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സ്കൈ ന്യൂസ് ചാനലിന്റെ പാരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഏതു തരം വൈറസിനെതിരേയും രോഗപ്രതിരോധശേഷി നല്കുന്ന വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു മരുന്നു കമ്പനികൾ.