യു.കെ : പോലീസ് ലോക്ക് ഡൌണ്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു

ലണ്ടന്‍ : ലോക്ക് ഡൌണ്‍ നിബന്ധനകള്‍ ലംഘിച്ചു കറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പോലീസ്. 37 പോലീസ് ഫോര്‍സുകള്‍ക്കും ഇത് സംബന്ധമായ ഉത്തരവുകള്‍ നല്‍കിയതായി നാഷണല്‍ പോലീസ് ചീഫ് കൌണ്‍സില്‍ മേധാവി മാര്‍ട്ടിന്‍ ഹുവിറ്റ് അറിയിച്ചു.

ഇപ്പോള്‍ അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ആയിരം പൌണ്ട് ആണ് ഫൈന്‍. ഇത് വരെ 1084 പേര്‍ക്ക് ഇങ്ങനെ ഫൈന്‍ നല്‍കിയിട്ടുണ്ട്.

“കൂടുതല്‍ പേരും നിയമം അനുസരിച്ച് ലോക്ക് ഡൌണ്‍ നിബന്ധനകള്‍ പാലിക്കുന്നെണ്ടാണ് മനസിലാക്കാന്‍ കഴിയുന്നത്‌. എന്നാല്‍ കുറെയാളുകള്‍ ഇപ്പോഴും തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്നുണ്ട് “. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Post

ബ്രിട്ടണില്‍ മരണം 10,000 ലേക്ക്: വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആഹ്വാനം

Sun Apr 12 , 2020
യു.കെ.യില്‍ കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ തുടര്‍ച്ചയായി രണ്ടാം ദിവസവും ആയിരത്തിനടുത്ത്. ഈസ്റ്റര്‍ പ്രമാണിച്ച് ആരും വീടിനു പുറത്തിറങ്ങരുതെന്ന അപേക്ഷയുമായി മുന്നോട്ടു വന്നിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. വെള്ളിയാഴ്ച 980 മരണവും ശനിയാഴ്ച 917 മരണവുമാണ്‌ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തത്.

Breaking News

error: Content is protected !!