ഈസ്റ്റര്‍ 2020 സന്ദേശം

മിൻസി ജോജി

യേശു ലോക പാപ പരിഹാരത്തിനായി സ്വയം ബലിയായി ഏറ്റവും ഹീനമെന്നറിയപ്പെട്ടിരുന്ന കുരിശുമരണം അതും രണ്ടു കള്ളന്മാരുടെ നടുവിൽ വഹിച്ച്, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെട്ട ദിനം.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അൻപത് നോയമ്പ് എടുത്ത് ഒരുങ്ങി ആഘോഷിക്കുന്ന തിരുന്നാൾ. ആ സഹനം ഇപ്പോൾ അക്ഷരാർത്ഥത്തിൽ മനുഷ്യനിൽ അന്വര്ഥമായിക്കൊണ്ടിരിക്കുകയാണ്.

ഈ മഹാമാരിക്കാലത്ത് പരസ്പരം സമ്പർക്കമില്ലാതെ, തമ്മിൽ ഒന്ന് തൊട്ടു തലോടാൻ കഴിയാതെ, ഉറ്റവരും ഉടയവരും ആണെങ്കിൽ പോലും രോഗശയ്യക്കടുത്ത് പോകാൻ പോലും സാധിക്കാതെ, തികച്ചും ഒറ്റപെടലിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് മനുഷ്യൻ.

യുദ്ധമില്ല, സമരമില്ല, മറ്റു കോലാഹലങ്ങളില്ല, ആഘോഷങ്ങളില്ല, എന്തിന് ആരാധനാലയങ്ങളെ പോലും അകലെ നിന്ന് നോക്കി കാണാനും, ഇന്റർനെറ്റ് വഴി പ്രാർത്ഥിക്കാനും ഇടവരുത്തിയ ഇക്കാലം, ഒരു മനുഷായുസ്സിൽ ആർക്കും സംഭവിക്കാത്ത ഒരാവസ്ഥയിലൂടെ നമ്മൾ കടന്നു പോകുന്നു.

ഇവിടെയാണ് നാം സ്വയം പഠിക്കേണ്ടത്. നമ്മുടെ സ്നേഹം, മനസ്സിലുള്ള ആരാധന, മറ്റുള്ളവരോടുള്ള നമ്മുടെ സാമിഭ്യം എല്ലാം നാം അഴിച്ചു പണിയേണ്ടിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഓരോരുത്തരും സ്വയം ഉയിർത്തെഴുനേൽക്കാൻ ജഗദീശ്വരൻ മനുഷ്യന് നൽകിയ സമയം.

പണത്തിനും പ്രശസ്തിക്കും സ്ഥാനമാനങ്ങൾക്കും അതീതമായി പ്രക്ർതി നൽകുന്ന ഓക്സിജനുവേണ്ടി ദാഹിക്കുകയാണ് നമ്മളിൽ പലരും. അതിനൊരു യുദ്ധം വേണ്ടിവന്നില്ല. കാട്ടുതീ പടർന്നില്ല, വെള്ളപ്പൊക്കമുണ്ടായില്ല, കാണാൻ സാധിക്കാത്ത വിധത്തിലുള്ള ഒരു വൈറസ് വേണ്ടി വന്നു മനുഷ്യന്റെ അഹങ്കാരത്തിന്റെ അളവെടുക്കാൻ.

നിരാശയിൽ നിന്നും അകൽച്ചകളിൽ നിന്നും എല്ലാ ദുഷ് ചിന്തകളിൽ നിന്നുമുള്ള ഒരു വിടുതൽ നമുക്കെല്ലാവർക്കും ഇന്നേ ദിവസം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു‌. യേശുവിന്റെ ഈ ഉയിർപ്പുനാളിൽ സ്നേഹവും സാഹോദര്യവും മാത്രമുള്ള ഒരു ജീവിതം എല്ലാവരിലും സംജാതമാകട്ടെ എന്നാഗ്രഹിക്കുന്നു.

ഒരിക്കൽ കൂടി ഉത്ഥാനത്തിന്റെ തിരുന്നാൾ മംഗളങ്ങൾ എല്ലാവർക്കും നേർന്നു കൊള്ളുന്നു.

-ഏവര്‍ക്കും ബ്രിട്ടീഷ് കൈരളി ടീമിന്‍റെ ഈസ്റ്റര്‍ ആശംസകള്‍-

Next Post

'നിങ്ങള്‍ ഒറ്റക്കല്ല', പുതിയ ക്യാമ്പയിനുമായി യു.കെ. ഹോം ഓഫീസ്

Sun Apr 12 , 2020
ബ്രിട്ടനില്‍ ലോക്ക് ഡൌണിനു ശേഷം ഗാര്‍ഹിക പീഡന കേസുകളില്‍ ഏകദേശം 25 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതോടെ ‘നിങ്ങള്‍ ഒറ്റക്കല്ല’ എന്നൊരു ക്യാമ്പയിനുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഹോം ഓഫീസ്. ഈ ക്യാമ്പയിനു വേണ്ടി 2 മില്യണ്‍ പൌണ്ട് ആണ് ഹോം ഓഫീസ് നീക്കി വച്ചിരിക്കുന്നത്. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എക്സ് ചെക്കര്‍ ഋഷി സുനാക് 750 മില്യണ്‍ പൌണ്ട് ചാരിറ്റികള്‍ക്കായി അനുവദിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇനിയും […]

Breaking News

error: Content is protected !!