പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച്​ രാഹുൽ ഗാന്ധി; ‘ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരിക്കലും നടപ്പാക്കില്ല’

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്​ രാഹുല്‍ ഗാന്ധി എം.പി. അസമിലെ ശിവസാഗറില്‍ കോണ്‍ഗ്രസ്​ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.‌എ‌.എ വിരുദ്ധ മുദ്രാവാക്യം എഴുതിയ ഷാള്‍ ധരിച്ചാണ്​ രാഹുലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പരിപാടിയില്‍ പ​ങ്കെടുത്തത്​.

‘ഞങ്ങള്‍ ധരിച്ച ഷാളില്‍ സി.എ.എ എന്ന്​ എഴുതിയത്​ തടഞ്ഞിട്ടുണ്ട്​. അതിനര്‍ഥം, സാഹചര്യം എന്ത്​ തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്ന്​ തന്നെയാണ്​. ‘നാം രണ്ട്​ നമുക്ക്​ രണ്ട്​’ ശ്രദ്ധിച്ച്‌​ കേ​ട്ടോളൂ, സി.എ.എ ഇവിടെ നടപ്പാക്കില്ല. ഒരിക്കലും നടപ്പാക്കില്ല.” -രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ലോക്​സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ‘മോദി -അമിത് ഷാ, അംബാനി -അദാനി’ ബന്ധത്തെകുറിച്ച്‌​ രാഹുല്‍ തൊടുത്തുവിട്ട ‘നാം രണ്ട്​, നമുക്ക്​ രണ്ട്’ (‘ഹം ദോ ഹമാരേ ദോ’) ​പരാമര്‍ശമാണ്​ അസമിലും അദ്ദേഹം ആവര്‍ത്തിച്ചത്​.

അസം കരാറിലെ തത്വങ്ങള്‍ കോണ്‍ഗ്രസ്​ സംരക്ഷിക്കുമെന്നും അതില്‍നിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. “ബി.ജെ.പിയും ആര്‍‌.എസ്‌.എസും അസമിനെ ഭിന്നിപ്പിക്കാനാണ്​ ശ്രമിക്കുന്നത്​. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഇത് ബാധിക്കില്ലായിരിക്കും. പക്ഷേ, അസമിനെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. അസമിലെ ജനങ്ങളെ കോണ്‍ഗ്രസ് ഒന്നിപ്പിച്ചു. പണ്ട്​ പൊതുയോഗങ്ങളില്‍ പ​ങ്കെടുക്കുന്നവര്‍ അക്രമം കാരണം നാട്ടിലേക്ക് മടങ്ങുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നു” അദ്ദേഹം പറഞ്ഞു.

അസമിലെ തേയില തോട്ടം തൊഴിലാളികളെ ​ചൂഷണം ചെയ്യുന്നത്​ അവസാനിപ്പിക്കുമെന്നും മികച്ച വേതനം ഉറപ്പുവരുത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പുല്‍വാമ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ആദരാഞ്ജലി അര്‍പ്പിക്കുകയും മൗന പ്രാര്‍ഥന നടത്തുകയും ​ചെയ്തു.

Next Post

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി, നാടിന് സമർപ്പിക്കുന്നത് 6000കോടിയുടെ പദ്ധതികൾ

Sun Feb 14 , 2021
കൊച്ചി: ബി പി സി എല്ലിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് അദ്ദേഹം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്. ഇ​വി​ടെ​ ​നി​ന്ന് ​ഹെ​ലി​കോ​പ്റ്റ​റി​ല്‍​ ​രാ​ജ​ഗി​രി​ ​ഹെ​ലി​പ്പാ​ഡി​ല്‍​ ​ഇ​റ​ങ്ങി​യാ​ണ് ​അ​മ്ബ​ല​മേ​ട് ​വി.​എ​ച്ച്‌.​എ​സ്.​ഇ​ ​സ്‌​കൂ​ള്‍​ ​ഗ്രൗ​ണ്ടി​ലെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ലെ​ത്തിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രി ജി സുധാകരനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ​വൈസ് അഡ്മിറല്‍ എ.കെ. ചൗള, മേയര്‍ എം.അനില്‍കുമാര്‍, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ […]

Breaking News

error: Content is protected !!