
ലണ്ടൻ : ലണ്ടനിലെ യു.എ.ഇ എംബസ്സി ഉദ്യോഗസ്ഥനായ കാസർഗോഡ് ചൗക്കി സ്വദേശി അബ്ദുൽ കരീം ലണ്ടനിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതപ്പെടുന്നു.
അറുപതുകാരനായ അബ്ദുൽ കരീം ലണ്ടനിലെ ഹാംട്ടൻ കോർട്ടിൽ ആയിരുന്നു താമസം. 2005 മുതൽ യുകെയിൽ താമസിക്കുന്ന അബ്ദുൽ കരീം ദീർഘ കാലമായി യു.എ.ഇ എംബസിയിലാണ് ജോലി ചെയ്യുന്നത്.
ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ് സെറ്റിൽ ആയിരിക്കുന്നത്. മകളുടെ നിക്കാഹിന് ശേഷം ആറു ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഭൗതിക ശരീരം യുകെയിൽ തന്നെ സംസ്കരിക്കും.