യുകെ: ഓക്​സ്​ഫഡ്​ കോവിഡ്​ വാക്​സിന്‍ കുട്ടികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നു!

ലണ്ടന്‍: ഓക്​സ്​ഫഡ്​ സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ ഫലപ്രദമാണോ എന്നറിയാനാണ്​ പരീക്ഷണം നടത്തുന്നതെന്ന്​ ഓക്​സ്​ഫഡ്സര്‍വകലാശാല അറിയിച്ചു.

300വോളന്‍റിയര്‍മാര്‍ക്ക്​ ആദ്യഘട്ടത്തില്‍ കുത്തിവെപ്പ്​ നല്‍കാന്‍ സാധിക്കുമെന്നാണ്​ ഓക്​സ്​ഫഡി​െന്‍റ പ്രതീക്ഷ. കുത്തിവെപ്പ്​ ഈ മാസം തുടങ്ങും. വാക്​സി​െന്‍റ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ്​ പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Next Post

സൌദിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന്‍റെ വധശിക്ഷ നടപ്പാക്കി

Wed Feb 17 , 2021
തബൂക് : തബൂക്കില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഗഷ്മരി എന്ന സൗദി പൗരനെയാണു തന്റെ ഭാര്യ ഹദ ബിന്‍ത് അഹ്മദ് അല്‍ ഗഷ്മരിയെ കൊലപ്പെടുത്തിയതിനു വധശിക്ഷക്ക് വിധേയനാക്കിയത്. പ്രതി ഇരയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വധ ശിക്ഷ നടപ്പാക്കാനുള്ള ക്രിമിനല്‍ കോര്‍ട്ടിന്റെ ഉത്തരവ് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടര്‍ന്ന് വിധി […]

Breaking News

error: Content is protected !!