യുകെ: ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റയിനും ചികിത്സ വ്യവസ്ഥകളും കേരള സർക്കാർ കര്‍ശനമാക്കുന്നു !

ജനിതക മാറ്റംവന്ന വൈറസ് വഴിയുള്ള രോഗബാധ തടയുന്നതിന് ബ്രിട്ടനില്‍ നിന്നും വരുന്നവരുടെ ക്വാറന്റയിനും ചികിത്സാ വ്യവസ്ഥകളും കേരള ആരോഗ്യ വകുപ്പ് കര്‍ശനമാക്കി. ഇവരുടെ ക്വാറന്റയിന്‍ കാലയളവ് 14 ദിവസമായിരിക്കും. തുടര്‍ന്ന് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി പോസിറ്റീവ് ആയാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് ചികിത്സയ്ക്കായി മാറ്റും.

ഇവര്‍ക്ക് ഗൃഹചികിത്സ അനുവദിക്കില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത അറിയിച്ചു. പോസിറ്റീവ് രോഗികളുടെ സ്വാബ് വിശദ പരിശോധനയ്ക്കായി പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കും.

Next Post

നവീകരിച്ച പൊയക്കര പാർക്ക് തുറന്നു; ഉല്ലസിക്കാം, വ്യായാമവുമാവാം

Thu Feb 18 , 2021
കാസർകോട്: കാസർകോട് റെയിൽവെ സ്റ്റേഷന് സമീപം നവീകരിച്ച പൊയക്കര അബ്ദുൽറഹ്മാൻ ഹാജി പാർക്ക് തുറന്നു. കുട്ടികൾക്ക് ഉല്ലസിക്കാനുള്ള ഉപകരണങ്ങൾക്ക് പുറമെ ഏത് പ്രായത്തിലുള്ളവർക്കും ഉപകരിക്കുന്ന വ്യായാമത്തിനുള്ള ഉപകരണങ്ങളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിതമായ പാർക്ക് ഗൾഫ് വ്യവസായി അബ്ദുൽ റഹ്മാൻ ഹാജിയാണ് 12 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്. കാസർകോട് റെയിൽവെ സ്‌റ്റേഷനിലേക്ക് വരുന്നവരെ അടക്കം ഈ പാർക്ക് ആകർഷിച്ചിരുന്നു. സമീപത്ത് തന്നെ ടി. ഉബൈദ് സ്മാരക ലൈബ്രറിയും […]

You May Like

Breaking News

error: Content is protected !!