അബദ്ധത്തിൽ കൈമാറിയ 900 മില്യൺ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട സിറ്റി ബാങ്കിനെ കൈവിട്ട് യുഎസ് കോടതി

വാഷിങ്ടണ്‍: ബാങ്കിങ് ചരിത്രത്തിലെ ശുദ്ധ മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്ന സംഭവത്തില്‍ സിറ്റി ബാങ്കിന് കോടതിയില്‍ നിന്നു വന്‍ തിരിച്ചടി. അബദ്ധത്തില്‍ വിവിധ കമ്ബനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയ 900 മില്ല്യണ്‍ യു.എസ്. ഡോളറില്‍ ബാക്കിയുള്ള 500 മില്ല്യണ്‍ ഡോളര്‍ സിറ്റി ബാങ്കിന് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കയിലെ കോടതി വിധി.അതേസമയം, കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സിറ്റി ബാങ്ക് വക്താവ് പ്രതികരിച്ചു.

അബദ്ധത്തില്‍ കൈമാറിയ പണം തിരികെ ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സിറ്റി ബാങ്ക് കോടതിയെ സമീപിച്ചത്. ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് സിറ്റി ബാങ്കിന്റെ പ്രവൃത്തിയെന്ന് കോടതി വരെ വിലയിരുത്തിയിരുന്നു .

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ റെവ്‌ലോണിന്റെ വായ്പ ഏജന്റായിരുന്നു സിറ്റി ബാങ്ക്. റെവ്‌ലോണ്‍ കമ്ബനിക്ക് പണം കടം നല്‍കിയവര്‍ക്ക് 900 മില്ല്യണ്‍ യു.എസ്. ഡോളറാണ് അന്ന് സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത്. വായ്പയുടെ പലിശ ഇനത്തില്‍ വെറും എട്ട് മില്ല്യണ്‍ ഡോളര്‍ നല്‍കേണ്ടിടത്തായിരുന്നു ഇത്രയധികം ഭീമമായ തുക ബാങ്കിന് നഷ്ടമായത്.

ഇതിനിടെ, റെവ്‌ലോണിന് കടം നല്‍കിയ ചില കമ്ബനികള്‍ അധികമായി ലഭിച്ച തുക സിറ്റി ബാങ്കിന് മടക്കി നല്‍കിയെങ്കിലും പത്ത് കമ്ബനികള്‍ പണം തിരികെ നല്‍കിയില്ല. തങ്ങളില്‍നിന്ന് വായ്പയെടുത്ത തുകയും പലിശയുമടക്കം റെവ്ലോണിന്റെ വായ്പ ഏജന്റായ സിറ്റി ബാങ്ക് തിരികെ നല്‍കിയതാണെന്നായിരുന്നു ഈ കമ്ബനികളുടെ വാദം. ഏകദേശം 500 മില്ല്യണ്‍ ഡോളറാണ് ബാങ്കിന് തിരികെ ലഭിക്കാനുണ്ടായിരുന്നത്. പത്ത് കമ്ബനികളും കൈവിട്ടതോടെ തുക മടക്കി കിട്ടാന്‍ സിറ്റി ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, സിറ്റി ബാങ്കിന്റെ വാദങ്ങള്‍ യുഎസ് കോടതി പൂര്‍ണമായും തള്ളി. അബദ്ധത്തിലൂടെ പണം ലഭിക്കുന്നവര്‍ അത് തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഈ കേസില്‍ സിറ്റി ബാങ്ക് നടത്തിയ ഇടപാട് അബദ്ധം പിണഞ്ഞതാണെന്ന് വിശ്വസിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയില്ല. കാരണം റെവ്ലോണിന് നല്‍കിയ വായ്പ തുക മുഴുവനും തിരികെ നല്‍കിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അതിനാല്‍ ആ പണം സൂക്ഷിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു .

Next Post

കർഷകസമരത്തിന്‍റെ മൂന്നാം മാസം; ഹിന്ദുക്കള്‍ കൂടുതലുള്ള മേഖലയില്‍ പോലും ബിജെപിയെ എട്ടു നിലയില്‍ പൊട്ടിച്ച് പഞ്ചാബിലെ ജനങ്ങള്‍

Thu Feb 18 , 2021
ചണ്ഡിഗഡ്: പുതിയ കാര്‍ഷിക നിയമത്തിനെതിരേ സമരം മൂന്ന് മാസം പിന്നിടുമ്ബോള്‍ പഞ്ചാബ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരേ കര്‍ഷകരോഷം. സമരം നടത്തുന്നവരെ തീവ്രവാദികള്‍, ഖലിസ്ഥാന്‍ വാദികള്‍ എന്ന മുദ്രകുത്തുകയും നിയമം ഒരിക്കലും എടുത്തുമാറ്റാന്‍ പോകുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ ഹിന്ദുക്കള്‍ കൂടുതലുള്ള മേഖലയില്‍ പോലും ബിജെപിയെ ജനങ്ങള്‍ എട്ടു നിലയില്‍ പൊട്ടിച്ചു. നാലു കോര്‍പ്പറേഷനുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും അക്കൗണ്ട് പോലും തുറക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല […]

Breaking News

error: Content is protected !!