യുകെ: വംശീയ പരാമർശം; ഓസ്‌ഫോർഡ് യൂണിയന്റെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്റ് രാജി വെച്ചു!

ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ രശ്മി സാവന്ത് രാജി വച്ചു. ചുമതലയേറ്റ് ഒരാഴ്ച തികയും മുന്‍പ് തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വംശീയവിദ്വേഷം ജനിപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് രാജി.

പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് ഏറെ നാള്‍ മുന്‍പാണ് എം.എസ്‌സി വിദ്യാര്‍ത്ഥിനിയായ രശ്മി വിവാദമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. എന്നാല്‍, രശ്മി പ്രസിഡന്റായതിന് ശേഷം ഈ വിവാദം പിന്നെയും ഉയര്‍ന്നുവരികയായിരുന്നു. രാജി വച്ച വിവരം യൂണിയന്‍ പ്രസിദ്ധീകരണമായ ദി ഓക്‌സ്‌ഫഡ് സ്റ്റുഡന്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് രശ്മി വിദ്യാര്‍ത്ഥികളെ അറിയിച്ചത്.

Next Post

സൗദി; വാക്സിന്‍ രണ്ടാംഘട്ട കുത്തിവെപ്പിന് വ്യാഴാഴ്ച തുടക്കമായി

Fri Feb 19 , 2021
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ രണ്ടാംഘട്ട കുത്തിവെപ്പിന് വ്യാഴാഴ്ച തുടക്കമായി. രാജ്യത്ത് എല്ലായിടത്തും വാക്സിനേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുകയും അവിടങ്ങളില്‍ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കുത്തിവെപ്പെടുക്കാന്‍ എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി എന്ന മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിക്കുകയുണ്ടായി. രണ്ടാംഘട്ടത്തില്‍ നിശ്ചിത വിഭാഗത്തിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഡിസംബര്‍ 17 നാണ് സൗദിയില്‍ വാക്സിനേഷന്‍ ക്യാമ്ബയിന്‍ […]

Breaking News

error: Content is protected !!