മ​നാ​മ: പു​തി​യ കോ​വി​ഡ്​ വ​ക​ഭേ​ദം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു; കൂടുതൽ ജാഗ്രത വേണം

മ​നാ​മ: അ​തി​വേ​ഗം പ​ട​രു​ന്ന ​കൊ​റോ​ണ വൈ​റ​സി​െന്‍റ പു​തി​യ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​അം​ഗം ഡോ. ​ജ​മീ​ല അ​ല്‍ സ​ല്‍​മാ​ന്‍. 2019 ഒ​ടു​വി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സി​നേ​ക്കാ​ള്‍ വ​ള​രെ വേ​ഗ​ത്തി​ല്‍​ പു​തി​യ വ​ക​ഭേ​ദം വ്യാ​പി​ക്കു​ന്നു​വെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്.രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കാ​നും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും ഉ​യ​രാ​നും ഇ​ത്​ ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്നും അ​വ​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

ജ​ന​ങ്ങ​ളു​ടെ തി​ക​ഞ്ഞ ജാ​ഗ്ര​ത​യാ​ണ്​ രോ​ഗ വ്യാ​പ​നം ത​ട​യാ​ന്‍ ആ​വ​ശ്യം.അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. മു​ന്‍​ക​രു​ത​ല്‍ പാ​ലി​ക്കാ​തി​രു​ന്നാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രാ​ന്‍ കാ​ര​ണ​മാ​കും.

ലോ​ക​ത്ത്​ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ പു​തി​യ വ​ക​ഭേ​ദം കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന്​ പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ വൈ​റ​സ്​ വ്യാ​പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ചെ​റു​പ്പ​ക്കാ​രി​ലും രോ​ഗം ഉ​യ​ര്‍​ന്ന​തോ​തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, ഫേ​സ്​ മാ​സ്​​ക്​ ധ​രി​ക്കു​ക, കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.

എ​ല്ലാ​വ​രും വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വീ​ടു​ക​ളി​ല്‍ പ്രാ​യ​മാ​യ​വ​ര്‍, രോ​ഗി​ക​ള്‍ എ​ന്നി​വ​രു​മാ​യി ഇ​ട​പെ​ടു​േ​മ്ബാ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.അ​വ​രി​ലേ​ക്ക്​ വൈ​റ​സ്​ വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണം.ല​ക്ഷ​ണ​ങ്ങ​ള്‍ തോ​ന്നു​ന്ന​വ​ര്‍ 444 എ​ന്ന ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌​ അ​റി​യി​ക്ക​ണ​മെ​ന്നും തു​ട​ര്‍​ന്ന്​ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Next Post

കൊവിഡ് ബാധിച്ച്‌ കോട്ടയം സ്വദേശി കുവൈത്തില്‍ മരിച്ചു

Sun Feb 21 , 2021
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച്‌ കോട്ടയം സ്വദേശി കുവൈത്തില്‍ മരിച്ചു. കോട്ടയം കൊല്ലാട് കൊച്ചിക്കുന്നേല്‍ കുടുബാംഗമായ ജയ് പോള്‍(60) ആണ് ശനിയാഴ്ച മരിച്ചത്. ഹെയ്‌സ്‌ക്കോ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതയായ സൈനുവാണ് ഭാര്യ. സഹോദരങ്ങള്‍: ലീനാ ജോസ് (കുവൈത്ത്), ജോണ്‍സന്‍ പീറ്റര്‍ (കുവൈത്ത്). സംസ്‌കാരം കുവൈത്തിലെ സുലൈബിയാക്കാത്ത് സെമിത്തേരിയില്‍ നടന്നു.

You May Like

Breaking News

error: Content is protected !!