കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി കുവൈത്തില്‍ മരിച്ചു. കോട്ടയം കൊല്ലാട് കൊച്ചിക്കുന്നേല്‍ കുടുബാംഗമായ ജയ് പോള്‍(60) ആണ് ശനിയാഴ്ച മരിച്ചത്. ഹെയ്സ്ക്കോ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതയായ സൈനുവാണ് ഭാര്യ. സഹോദരങ്ങള്‍: ലീനാ ജോസ് (കുവൈത്ത്), ജോണ്സന് പീറ്റര്‍ (കുവൈത്ത്). സംസ്കാരം കുവൈത്തിലെ സുലൈബിയാക്കാത്ത് സെമിത്തേരിയില്‍ നടന്നു.
വാഷിങ്ടണ്‍: പറന്നുയര്‍ന്ന ഉടന്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തകരാറിലായി. ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു സംഭവം. എന്നാല്‍ വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി. അതെ സമയം, വിമാനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ സമീപപ്രദേശങ്ങളില്‍ ചിതറി വീണിട്ടുണ്ട്. 231 യാത്രക്കാരും 10 ജീവനക്കാരുമായി ഹൊനോലുലുവിലേക്ക് പോവുകയായിരുന്ന ബോയിംഗ് 777-200 വിമാനത്തിന്റെ എഞ്ചിന് തീപിടിക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.