കുവൈത്ത് സിറ്റി: കുവൈത്തില്‍ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികള്‍ മരിച്ചു. ഉമ്മു അയ്മനിലുണ്ടായ ദാരുണ സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരിക്കുന്നു. വീടിന് തീപിടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ലിഫ്റ്റില്‍ അകപ്പെടുകയായിരുന്നു ഉണ്ടായത്. ഉമ്മു അയ്മന്, മിന അബ്ദുല്ല എന്നിവിടങ്ങളില്‍ നിന്ന് പൊലീസും അഗ്നിശമനസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി.
അഞ്ചു കുട്ടികളെയും മാതാവിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. തീപിടിത്തത്തിന് കാരണം കണ്ടുപിടിക്കാന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Mon Feb 22 , 2021
ദോഹ: ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ‘വാം വിന്റര്‍ 2021’ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ബംഗ്ലാദേശ് റെഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് ക്യു.ആര്.സി.എസിെന്റ ദൗത്യസംഘം പദ്ധതിയുടെ ഭാഗമായി അഭയാര്‍ഥികളായ 8150 കുടുംബങ്ങള്‍ക്കായി (42,550 പേര്‍ക്ക്) പ്രാദേശിക ഭക്ഷ്യവിഭവങ്ങളടങ്ങിയ പാര്‍സല്‍ വിതരണം ചെയ്തു. ക്യാമ്ബ് 13, ക്യാമ്ബ് 14 എന്നിവിടങ്ങളിലെ അഭയാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. കടുത്ത ശൈത്യത്തില്‍ മ്യാന്മറില്നിന്നുള്ള ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റിെന്റ സഹായവിതരണം […]