42,000 റോഹിംഗ്യൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഖ​ത്ത​റിന്‍റെ സ​ഹാ​യം

ദോ​ഹ: ബം​ഗ്ലാ​ദേ​ശി​ല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റ് സൊ​സൈ​റ്റി​യു​ടെ ‘വാം ​വി​ന്‍​റ​ര്‍ 2021’ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

ബം​ഗ്ലാ​ദേ​ശ് റെ​ഡ്ക്ര​സ​ന്‍​റ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ക്യു.​ആ​ര്‍.​സി.​എ​സിെന്‍റ ദൗ​ത്യ​സം​ഘം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഭ​യാ​ര്‍​ഥി​ക​ളാ​യ 8150 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി (42,550 പേ​ര്‍​ക്ക്) പ്രാ​ദേ​ശി​ക ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ പാ​ര്‍​സ​ല്‍ വി​ത​ര​ണം ചെ​യ്തു. ക്യാ​മ്ബ് 13, ക്യാ​മ്ബ് 14 എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്.

ക​ടു​ത്ത ശൈ​ത്യ​ത്തി​ല്‍ മ്യാ​ന്മ​റി​ല്‍​നി​ന്നു​ള്ള ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റി‍െന്‍റ സ​ഹാ​യ​വി​ത​ര​ണം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഭ​ക്ഷ്യേ​ത​ര വ​സ്​​തു​ക്ക​ളും ത​ണു​പ്പി​നെ അ​ക​റ്റു​ന്ന സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്യും. ജാ​ക്ക​റ്റ്, കോ​ട്ട​ന്‍ വ​സ്​​ത്ര​ങ്ങ​ള്‍, വി​ന്‍​റ​ര്‍ ഷൂ​സ്, കാ​ലു​റ, തൊ​പ്പി, സ്​​കാ​ര്‍​ഫ്​, ​ൈക​യു​റ, ബ്ലാ​ങ്ക​റ്റ് എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ള്‍​പ്പെ​ടും.

‘അ​ന്ത​സ്സ്​​ അ​മൂ​ല്യ​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ലൂ​ന്നി​യാ​ണ് ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റ് 45,270 കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​മ​ക​റ്റു​ന്ന​തി​നാ​യി പ്ര​ത്യേ​ക വാം ​വി​ന്‍​റ​ര്‍ കാ​മ്ബ​യി​നു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്. സി​റി​യ, ജോ​ര്‍​ഡ​ന്‍, ഇ​റാ​ഖ്, യ​മ​ന്‍, ല​ബ​നാ​ന്‍, ഗ​സ്സ, ജെ​റൂ​സ​ലം, വെ​സ്​​റ്റ് ബാ​ങ്ക്, ബം​ഗ്ലാ​ദേ​ശ്, സു​ഡാ​ന്‍, സോ​മാ​ലി​യ, അ​ഫ്ഗാ​നി​സ്​​താ​ന്‍, കൊ​സോ​വോ, ബോ​സ്​​നി​യ-​ഹെ​ര്‍​സെ​ഗോ​വി​ന, അ​ല്‍​ബേ​നി​യ, കി​ര്‍​ഗി​സ്താ​ന്‍ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Next Post

ബഹിരാകാശ യാത്രയില്‍ യുഎഇയുടെ മറ്റൊരു നാഴികക്കല്ല് കൂടി

Mon Feb 22 , 2021
അബൂദബി: ബഹിരാകാശ യാത്രയില്‍ യുഎഇയുടെ മറ്റൊരു നാഴികക്കല്ല് കൂടി. ദാബിസാറ്റ് കുതിച്ചുയര്‍ന്നു. ചൊവ്വാപേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുന്‍പ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയര്‍ന്നു. അബൂദബി ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ 27 വിദ്യാര്‍ഥികള്‍ ചേര്‍ന്നു നിര്‍മിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്‌നസ് ബഹിരാകാശ പേടകത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. യഥാര്‍ഥ ഉപഗ്രഹത്തിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റ് മാതൃകയിലുള്ളതാണ് ദബിസാറ്റ്. […]

Breaking News

error: Content is protected !!