ബഹിരാകാശ യാത്രയില്‍ യുഎഇയുടെ മറ്റൊരു നാഴികക്കല്ല് കൂടി

അബൂദബി: ബഹിരാകാശ യാത്രയില്‍ യുഎഇയുടെ മറ്റൊരു നാഴികക്കല്ല് കൂടി. ദാബിസാറ്റ് കുതിച്ചുയര്‍ന്നു. ചൊവ്വാപേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുന്‍പ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയര്‍ന്നു. അബൂദബി ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ 27 വിദ്യാര്‍ഥികള്‍ ചേര്‍ന്നു നിര്‍മിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്‌നസ് ബഹിരാകാശ പേടകത്തില്‍ നിന്നാണ് വിക്ഷേപിച്ചത്.

യഥാര്‍ഥ ഉപഗ്രഹത്തിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റ് മാതൃകയിലുള്ളതാണ് ദബിസാറ്റ്. 450 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവരങ്ങളും ചിത്രങ്ങളും പകര്‍ത്താന്‍ ശേഷിയുണ്ട്

മനോഭാവ നിര്‍ണയത്തിനും നിയന്ത്രണ സംവിധാനങ്ങള്‍ക്കുമായി സോഫ്റ്റ് വെയര്‍ മൊഡ്യൂളുകള്‍ രൂപകല്‍പന ചെയ്യാനും നടപ്പിലാക്കാനും പരീക്ഷിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണു ലക്ഷ്യം.

ഉപഗ്രഹം 3 മാസമെടുത്തു രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പുനര്‍വിതരണ ബഹിരാകാശ പേടകമായ സിഗ്‌നസ് എന്‍ ജി-15ല്‍ നിന്ന് ഇവിടുന്നു വിന്യസിക്കും. ഭൂമിയിലെ ചെറുചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക, തന്ത്രപ്രധാന വിവരങ്ങള്‍ ലഭ്യമാക്കുക, പ്രകൃതിക്ഷോഭങ്ങള്‍, ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ എന്നിവ യഥാസമയം കണ്ടെത്തി വിവരങ്ങളും ചിത്രങ്ങളും കൈമാറുക, ബഹിരാകാശ ഗവേഷണത്തിനു ആവശ്യമായ ഡേറ്റകളും ഉന്നത ഗുണനിലവാരമുള്ള ചിത്രങ്ങളും ശേഖരിക്കുക എന്നിവയാണ് പ്രധാന ദൗത്യം.

യുഎഇയുടെ സാങ്കേതിക, ബഹിരാകാശ വികസനത്തിന് ഗുണകരമാകും വിധത്തില്‍ ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കാന്‍ ഖലീഫ യൂണിവേഴ്‌സിറ്റിക്ക് സാധിക്കുമെന്നതിനുള്ള തെളിവാണിതെന്നു ഖലീഫ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്ര, സാങ്കേതിക വിഭാഗം എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുല്‍ത്താന്‍ അല്‍ ഹമ്മാദി പറഞ്ഞു.

Next Post

സ്വകാര്യ സ്​കൂൾ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വെബ്​സൈറ്റ്​ വഴി

Mon Feb 22 , 2021
ദോ​ഹ: രാജ്യത്തെ സ്വ​കാ​ര്യ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ​നി മു​ത​ല്‍ പൊ​തു​സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യമാകും.നാ​ഷ​ന​ല്‍ സ്​​റ്റു​ഡ​ന്‍​റ്​ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്​​റ്റം (എ​ന്‍.​എ​സ്.​െ​എ.​എ​സ്) വെ​ബ്​​സൈ​റ്റ്​ വ​ഴി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തയ്യാറാക്കിയി​രി​ക്കു​ന്ന​ത്. 2020-21 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തിന്റെ അ​വ​സാ​ന​ത്തോ​ടെ പു​തി​യ സേ​വ​നം ല​ഭ്യ​മാ​കും. കു​ട്ടി​ക​ളു​ടെ സ്​​കോ​ര്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും അം​ഗീ​കാ​രം കി​ട്ടു​ക​യും ചെ​യ്യു​ന്ന മു​റ​ക്കാ​ണി​ത്.ഇ​തോ​ടെ ഗ്രേ​ഡ്​ ഒ​ന്നു​മു​ത​ല്‍ 12 വ​രെ​യു​ള്ള സ്വ​കാ​ര്യ​സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ത​ങ്ങ​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഈ ​സൈ​റ്റി​ലൂ​ടെ ഡൗ​ണ്‍​ലോ​ഡ്​ […]

You May Like

Breaking News

error: Content is protected !!