അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം വിദ്യാര്‍ഥിനിയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

മണ്ണഞ്ചേരി: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം വിദ്യാര്‍ഥിനിയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന്‍ (48) ആണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്‍റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഞായറാഴ്ച രാത്രി മണ്ണഞ്ചേരി പഞ്ചായത്ത്‌ 21ാം വാര്‍ഡ് പനമൂട്യായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്‍റെ മുന്നില്‍ വീണു കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്‍റെ നെഞ്ചിലും നയനയുടെ കൈയ്ക്കുമാണ് കുത്തേറ്റത്.

പ്രതിയെന്ന് സംശയിക്കുന്ന അയല്‍വാസിയും 22കാരിയുമായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സി.ഐ. രവി സന്തോഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

Next Post

രാഹുല്‍ ഗാന്ധിയെ വീടിന് മുന്നില്‍ കാത്തുനിന്ന് കണ്ട് വിശേഷം പറഞ്ഞ് 93കാരി

Mon Feb 22 , 2021
മേപ്പാടി: വയനാട്ടിലുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വീടിന് മുന്നില്‍ കാത്തുനിന്ന് കണ്ട് വിശേഷം പറഞ്ഞ് 93കാരി. രാജീവ് ഗാന്ധിയെ എന്നും ഓര്‍ക്കാറുണ്ടെന്ന് പറഞ്ഞ മുത്തശ്ശിയെ രാഹുല്‍ മാസ്‌ക് ധരിപ്പിക്കുകയും ചെയ്തു. മേപ്പാടിയിലേക്കുള്ള യാത്രമധ്യേയാണ് രാഹുല്‍ മുത്തശിയെ കാണുന്നത്. മുത്തശ്ശിയെ കണ്ടതും രാഹുല്‍ ചേര്‍ത്ത് പിടിച്ചു. മാസ്‌ക് ധരിക്കാത്തത് ശ്രദ്ധിച്ചപ്പോള്‍, കൂടെയുള്ളവരോട് രാഹുല്‍ ഇക്കാര്യം ചോദിച്ചു. ഇതോടെ കൈയിലുണ്ടായിരുന്ന മാസ്‌ക് മുത്തശ്ശി മുഖത്ത് ധരിക്കുമ്ബോള്‍ രാഹുല്‍ സഹായിച്ചു. തുടര്‍ന്ന് മാസ്‌ക് […]

Breaking News

error: Content is protected !!