രാഹുല്‍ ഗാന്ധിയെ വീടിന് മുന്നില്‍ കാത്തുനിന്ന് കണ്ട് വിശേഷം പറഞ്ഞ് 93കാരി

മേപ്പാടി: വയനാട്ടിലുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വീടിന് മുന്നില്‍ കാത്തുനിന്ന് കണ്ട് വിശേഷം പറഞ്ഞ് 93കാരി. രാജീവ് ഗാന്ധിയെ എന്നും ഓര്‍ക്കാറുണ്ടെന്ന് പറഞ്ഞ മുത്തശ്ശിയെ രാഹുല്‍ മാസ്‌ക് ധരിപ്പിക്കുകയും ചെയ്തു. മേപ്പാടിയിലേക്കുള്ള യാത്രമധ്യേയാണ് രാഹുല്‍ മുത്തശിയെ കാണുന്നത്.

മുത്തശ്ശിയെ കണ്ടതും രാഹുല്‍ ചേര്‍ത്ത് പിടിച്ചു. മാസ്‌ക് ധരിക്കാത്തത് ശ്രദ്ധിച്ചപ്പോള്‍, കൂടെയുള്ളവരോട് രാഹുല്‍ ഇക്കാര്യം ചോദിച്ചു. ഇതോടെ കൈയിലുണ്ടായിരുന്ന മാസ്‌ക് മുത്തശ്ശി മുഖത്ത് ധരിക്കുമ്ബോള്‍ രാഹുല്‍ സഹായിച്ചു. തുടര്‍ന്ന് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങറുതെന്ന് സ്‌നേഹപൂര്‍വം ഉപദേശിച്ചു.

കാഴ്ചയ്ക്ക് തകരാറുണ്ടോ, തന്നെ കാണുന്നുണ്ടോ, മനസ്സിലാകുന്നുണ്ടോ എന്ന് രാഹുല്‍ ചോദിച്ചപ്പോള്‍ തനിക്ക് രാഹുലിനെ മനസ്സിലാകുന്നുണ്ടെന്ന് കൂപ്പു കൈയോടെ മറുപടി.

എത്രമക്കളുണ്ടെന്നും എല്ലാ മക്കളും നല്ലനിലയിലാണോ എന്നും രാഹുല്‍ ചോദിച്ചു. എട്ടു മക്കളുണ്ടെന്നും 93 വയസ്സായെന്നും എല്ലാ മക്കളും നല്ല നിലയിലാണെന്നും കൂടെയുള്ളവരുടെ സഹായത്തോടെ രാഹുലിനെ അറിയിച്ചു. ഇതിനിടെ കൊച്ചുമക്കളേയും മരുമക്കളേയും മുത്തശ്ശി രാഹുലിന് പരിചയപ്പെടുത്താനും മറന്നില്ല.

മുത്തശ്ശി വളരെ പോസിറ്റീവാണെന്നും കണ്ടതില്‍ സന്തോഷമെന്നും മുത്തശ്ശിയെ ചേര്‍ത്തുപിടിച്ച്‌ പറഞ്ഞാണ് രാഹുല്‍ മടങ്ങിയത്. ഇതിന്റെ വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടോടെ കേരളത്തിലെത്തിയ രാഹുല്‍ തിങ്കളാഴ്ച രാവിലെ മുതലാണ് മണ്ഡല സന്ദര്‍ശനം തുടങ്ങിയത്. ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റനും വയനാട് സ്വദേശിയുമായ പി എസ് ജീനയെ രാഹുല്‍ ഗാന്ധി എംപി കണ്ടു. പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വെറ്ററിനറി ഡോക്ടര്‍ അഞ്ജലി ഭാസ്‌ക്കരന് രാഹുല്‍ ഗാന്ധി ഉപഹാരം നല്‍കി.

തൃക്കൈപ്പറ്റയില്‍ നിന്ന് മുട്ടില്‍ വരെ നടന്ന ട്രാക്ടര്‍ റാലിയിലും ട്രാക്ടര്‍ ഓടിച്ചുകൊണ്ട് രാഹുല്‍ പങ്കാളിയായി. കല്‍പറ്റ സി എം സി കോണ്‍വെന്റിലെ സിസ്റ്റര്‍മാരുമായും രാഹുല്‍ സംവദിച്ചു.

Next Post

യുകെ: നഴ്സിംഗ് ബിരുദ ധാരികള്‍ക്കു യുകെ യില്‍ ജോലി നേടാന്‍ കേരള സര്‍ക്കാര്‍ അവസരമൊരുക്കുന്നു

Tue Feb 23 , 2021
കേരള സംസ്ഥാന സര്‍ക്കാരിന്‍റെയും അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരള യുടെയും നേതൃത്വത്തില്‍ നഴ്സിംഗ് ബിരുദ ധാരികള്‍ക്കായി നടത്തുന്ന നഴ്സസ് ക്രാഷ് ഫിനിഷിങ് കോഴ്സ് ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത നഴ്സിംഗ് ബിരുദം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുകെ യില്‍ തൊഴില്‍ നേടാനുള്ള അവസരീ ഉണ്ടായിരിക്കും. പരിശീലന കാലാവധി 5 മുതല്‍ 10 മാസം വരെ. വിശദവിവരങ്ങള്‍ക്കും അഡ്മിഷനും www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9495999633, 9495999719 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

You May Like

Breaking News

error: Content is protected !!