കേരള സംസ്ഥാന സര്‍ക്കാരിന്റെയും അഡിഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരള യുടെയും നേതൃത്വത്തില്‍ നഴ്സിംഗ് ബിരുദ ധാരികള്‍ക്കായി നടത്തുന്ന നഴ്സസ് ക്രാഷ് ഫിനിഷിങ് കോഴ്സ് ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത നഴ്സിംഗ് ബിരുദം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുകെ യില്‍ തൊഴില്‍ നേടാനുള്ള അവസരീ ഉണ്ടായിരിക്കും.
പരിശീലന കാലാവധി 5 മുതല്‍ 10 മാസം വരെ. വിശദവിവരങ്ങള്‍ക്കും അഡ്മിഷനും www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9495999633, 9495999719 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ക്വാറന്റീന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ‘ഗ്രീന്‍ ലിസ്റ്റ്’ പരിഷ്കരിച്ച് അബുദാബി.ഓസ്ട്രേലിയ, ഭൂട്ടാന്, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, ഐസ്ലന്ഡ്, മൌറീഷ്യസ്, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് വ്യവസ്ഥകളില്‍ ഇളവ് ലഭിക്കും. അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം പി.സി.ആര് പരിശോധനയ്ക്ക് വിധേയമായാല്‍ മാത്രം മതിയാവും. വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യമനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് നിരന്തരം പരിഷ്കരിക്കുകയാണ് അബുദാബി അധികൃതര്‍. യുഎഇയിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശനമായ വ്യവസ്ഥകള്‍ […]