ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ‘ഗ്രീന്‍ ലിസ്റ്റ്’ പരിഷ്‍കരിച്ച്‌ അബുദാബി

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ‘ഗ്രീന്‍ ലിസ്റ്റ്’ പരിഷ്‍കരിച്ച്‌ അബുദാബി.ഓസ്‍ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, ഐസ്‍ലന്‍ഡ്, മൌറീഷ്യസ്, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ വ്യവസ്ഥകളില്‍ ഇളവ് ലഭിക്കും.

അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമായാല്‍ മാത്രം മതിയാവും.

വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യമനുസരിച്ച്‌ ഗ്രീന്‍ ലിസ്റ്റ് നിരന്തരം പരിഷ്‍കരിക്കുകയാണ് അബുദാബി അധികൃതര്‍. യുഎഇയിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശനമായ വ്യവസ്ഥകള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റ് തയ്യാറാക്കുന്നത്.

Next Post

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി പാസ്‌പോര്‍ട് വേണ്ട, മുഖം കാണിച്ചാല്‍ മാത്രം മതി

Tue Feb 23 , 2021
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി പാസ്‌പോര്‍ട് വേണ്ട, മുഖം കാണിച്ചാല്‍ മാത്രം മതി. എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി ഇനി പാസ്‌പോര്‍ടോ ബോര്‍ഡിംഗ് പാസോ കാണിക്കേണ്ട ആവശ്യമില്ല. പകരം തിരിച്ചറിയല്‍ രേഖയായി നിങ്ങളുടെ മുഖവും കൃഷ്ണമണികളും മാത്രം മതി. ആദ്യഘട്ടത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനങ്ങളിലാണ് ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍, ബോര്‍ഡിംഗ് സംവിധാനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. മുഖത്തിന്റെയും കൃഷ്ണമണികളുടെയും സവിശേഷതകള്‍ ഉപയോഗപ്പെടുത്തിയുള്ള സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനത്തിന് ബയോമെട്രിക് […]

Breaking News

error: Content is protected !!