ഖത്തറിൽ ക്വാറന്‍റൈൻ ഹോട്ടലുകൾക്ക് വൻക്ഷാമം

ഖത്തറില്‍ ക്വാറന്റൈന്‍ ഹോട്ടലുകള്‍ക്ക് വന്‍ ക്ഷാമമെന്ന് റിപ്പോര്‍ട്ട്. ഹോട്ടലുകള്‍ ആവശ്യത്തിന് ലഭിക്കാനില്ലാത്തതും ഉയര്‍ന്ന നിരക്കും കാരണം ഇന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലാണ്.

റെഡ് സോണില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ പേര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഹോട്ടല്‍ ബുക്കിംഗിന് വന്‍ ഡിമാന്റ്് അനുഭവപ്പെടുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കും നല്‍കേണ്ടി വരുന്നു.

നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റിലെ ബുക്കിങ് സ്റ്റാറ്റസ് പ്രകാരം മാര്‍ച്ച്‌ 11 മുതല്‍ മാത്രമേ ഹോട്ടല്‍ മുറികള്‍ ഒഴിവുള്ളു. അന്നേ ദിവസം ഏറ്റവും കുറഞ്ഞ നിരക്ക് 4,662 റിയാലാണ്. കൂടിയ നിരക്ക് 5,790 റിയാലാണ്. രണ്ടു ഹോട്ടലുകള്‍ മാത്രമാണ് മാര്‍ച്ച്‌ 11ന് ലഭ്യമായിട്ടുള്ളത്.

Next Post

ഒ​മാ​നി​ലേ​ക്ക്​ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ്​ വ​ർ​ധി​ച്ചു

Tue Feb 23 , 2021
മ​സ്​​ക​ത്ത്​: ഒ​മാ​നി​ലേ​ക്കു​ള്ള വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്​​മെന്‍റ്​ വ​ര്‍​ധി​ച്ചു. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം വൈ​റ്റ്​ കോ​ള​ര്‍ ജീ​വ​ന​ക്കാ​രാ​യ (ഒാ​ഫി​സ്​ ജോ​ലി​ക്കാ​ര്‍) വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െന്‍റ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ അ​വ​സാ​നം 14.06 ല​ക്ഷം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​നു​വ​രി അ​വ​സാ​നം ഇ​ത്​ 14.39 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു. ബി​രു​ദ​ധാ​രി​ക​ളാ​യ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 2.3 ശ​ത​മാ​നം വ​ര്‍​ധി​ച്ച്‌​ 1,14,812 ആ​യി. മാ​സ്​​റ്റേ​ഴ്​​സ്, പി​എ​ച്ച്‌.​ഡി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ എ​ണ്ണം 8892ല്‍ ​നി​ന്ന്​ […]

Breaking News

error: Content is protected !!