യുകെ: കോവിഡില്‍ നിന്ന് ‘സ്വാതന്ത്ര്യ പ്രഖ്യാപനം’ നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: “സമാനതകളില്ലാത്ത വാക്സിനേഷനിലൂടെ നേടിയ കോവിഡ് പ്രതിരോധ ശക്തിയുമായി ബ്രിട്ടന് സ്വാതന്ത്ര്യത്തിലേക്കുള്ള വൺവേ റോഡിലൂടെയാണ് ഇപ്പോള് യാത്ര ചെയുന്നതെന്ന്” പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇതുവരെ നടത്തിയ വാക്സിനേഷൻ ഫലങ്ങളുടെ കണക്കുകൾ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടാണ് ബ്രിട്ടീഷ് സര്ക്കാര് ‘സ്വാതന്ത്ര്യ പ്രഖ്യാപനം’ നടത്തിയത്. എങ്കിലും പൂര്ണമായുള്ള കോവിഡ് മുക്ത ജീവിതം വിദൂരമാണെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു.

4 ഘട്ടമായി ലോക്ക് ഡൌണ് പൂര്ണമായും ഒഴിവാക്കി ജനജീവിതം സാധാരണഗതിയില് കൊണ്ടുവരുന്നതിനുള്ള റോഡ് മാപ്പും പുറത്തിറക്കി. ഒന്നാം ഘട്ടമായ മാര്‍ച്ച്‌ 8 മുതല്‍ എല്ലാ സ്കൂളുകളും തുറന്നു പ്രവര്ത്തിക്കും, സ്കൂളുകളിലെ കായിക വിനോദങ്ങളും അനുവദിക്കും.

പാര്ക്കുകൾ പോലെയുള്ള പൊതു ഇടങ്ങളില്‍ രണ്ട് ആളുകള്‍ വീതം കൂടുവാൻ അനുവദിക്കും. മാര്‍ച്ച്‌ 29 മുതല്‍ ആറ് പേര് വീതമുള്ള ഒത്തുചേരലുകള്‍ അനുവദിക്കും. ടെന്നീസ്, ബാസ്കറ്റ്ബോള്‍ തുടങ്ങിയ കായിക വിനോദങ്ങൾ അനുവദിക്കും.

രണ്ടാം ഘട്ടമായ ഏപ്രില് 12 മുതല് ഹെയര്‍ഡ്രെസ്സർ, ലൈബ്രറികള്‍, റീട്ടെയില്‍ സ്ഥാപനങ്ങൾ തുടങ്ങിയവ തുറന്നു പ്രവര്ത്തിക്കുവാൻ അനുവദിക്കും. മേയ് 17 മുതലുള്ള മൂന്നാം ഘട്ടത്തില് മ്യൂസിയങ്ങള്‍, ഹോട്ടലുകള്‍, ഫുട്ബാള് മാച്ചുകള് എന്നിവ അനുവദിക്കും.

നാലാം ഘട്ടമായ ജൂണ് 21 ന് മുമ്പായി വാക്സിനേഷന്റെ പുരോഗതി വീണ്ടും വിലയിരുത്തി, അനുയോജ്യമാണെങ്കിൽ ലോക്ക് ഡൌണ് പൂര്ണമായും ഒഴിവാക്കും.

വളരെ വിപുലമായ വാക്സിനേഷന് പദ്ധതികളാണ് ബ്രിട്ടനിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ 1.7 കോടിയിൽ അധികം പേര്ക്ക്, അതായത് മൊത്തം ജനസംഖ്യയുടെ നാലിൽ ഒന്ന് പേര്ക്ക് വീതം, കുത്തിവെപ്പ് നല്കിക്കഴിഞ്ഞു. ഹോസ്പിറ്റലുകൾക്ക് പുറമെ ആരാധനാലയങ്ങൾ, എക്സിബിഷന് സെന്ററുകൾ ഫുട്ബോൾ സ്റ്റേഡിയങ്ങൾ തുടങ്ങി വളരെ വലിയ അടിസ്ഥാന സൗകര്യങ്ങളാണ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് വേണ്ടി ബ്രിട്ടീഷ് സർക്കാർ ഒരുക്കിയിരിക്കുന്നത്.

Next Post

ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയെന്ന പേര് നാലു വര്‍ഷത്തിനു ശേഷം വീണ്ടും ആപ്പിളിന്

Tue Feb 23 , 2021
ലോകത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്ബനിയെന്ന പേര് നാലു വര്‍ഷത്തിനു ശേഷം വീണ്ടും ആപ്പിളിന് ലഭിച്ചു. ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്ബനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, ഇത് 2020ലെ മുഴുവന്‍ കണക്കല്ല. മറിച്ച്‌ നാലാം പാദത്തിലെ മാത്രം കണക്കാണ്. എന്നാല്‍ പോലും ഇത് എടുത്തുപറയേണ്ട നേട്ടം തന്നെയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ മൂന്നു മാസങ്ങളിലായി ആപ്പിള്‍ 79.9 ദശലക്ഷം ഹാന്‍ഡ്സെറ്റുകള്‍ […]

Breaking News

error: Content is protected !!