മൂന്ന് യുദ്ധങ്ങളിലെ നാശത്തിന് തുല്യം; യു.എസിൽ കോവിഡ് കവർന്നത് അഞ്ച് ലക്ഷം ജീവൻ

വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. രണ്ടാം ലോകമഹായുദ്ധം, കൊറിയന്‍, വിയറ്റ്നാം യുദ്ധം എന്നിവയില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തോളം വരും കോവിഡ് കവര്‍ന്ന ജീവനുകള്‍. നിലവില്‍, ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. 2,88,27,262 പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. വേള്‍ഡോമീറ്റര്‍ വെബ്സൈറ്റിലെ കണക്ക് പ്രകാരം 5,12,593 പേരാണ് യു.എസില്‍ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,257 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചിട്ടുണ്ട്. ഇത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച്‌ താഴ്ന്ന നിരക്കാണെങ്കിലും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങള്‍ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അമേരിക്ക ആദരമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും മെഴുകുതിരികള്‍ കത്തിച്ചു. അനുശോചന സൂചകമായി വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.

Next Post

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് കര്‍ണാടക

Tue Feb 23 , 2021
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വിദ്യാര്‍ത്ഥികളും, ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനു മറുപടിയായി യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. […]

Breaking News

error: Content is protected !!