ചമോലി ദുരന്തം: കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിക്കും, മരണ സർട്ടിഫിക്കറ്റ് കുടുംബത്തിന് നൽകും

ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മരണസര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് നല്‍കും. ഇതുവരെ 69 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.

പൊലീസ്​, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്​ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

ഫെബ്രുവരി ഏഴിന്​ മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ്​ ചമോലി ജില്ലയില്‍ മിന്നല്‍ പ്രളയമുണ്ടായത്​. ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണ്​ കാണാതായവരില്‍ അധികവും. തപോവനിലെ തുരങ്കത്തില്‍നിന്ന്​ 14 മൃതദേഹങ്ങള്‍ ക​ണ്ടെത്തിയിരുന്നു. മിന്നല്‍ പ്രളയത്തില്‍ നിരവധി പ്രദേശങ്ങള്‍ ഒഴുകിപോയിരുന്നു. രണ്ട്​ ജലവൈദ്യുത പദ്ധതികളും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

Next Post

തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടം; താപനില 19 ഡിഗ്രി സെല്‍ഷ്യസ്

Tue Feb 23 , 2021
ന്യൂയോര്‍ക്കിലെ നയാഗ്രയില്‍ താപനില -19 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞതിനെത്തുടര്‍ന്ന് പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ നിലയില്‍ കാണപ്പെട്ടു. വളരെ അപൂര്‍വ്വമായ ഈ അത്യുഗ്രന്‍ കാഴ്ച സഞ്ചാരികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നീരാവികൊണ്ടുണ്ടാവുന്ന മേഘവും, മഴവില്ലും കാഴ്ച്ചക്ക് പകിട്ടേകുന്നു. എന്നാല്‍ അതിശൈത്യത്താല്‍ അമേരിക്കയിലെ പലയിടങ്ങളിലും ജനവാസം അത്ര സുഖകരമല്ല. അതിശക്തമായ കാറ്റിനെത്തുടര്‍ന്ന്, പ്രസിഡന്റ് ജോ ബൈഡന്‍, മുമ്ബ് ഒക്ലഹോമയിലും ലൂസിയാനയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വ്യാപകമായി വൈദ്യുതി തടസ്സപ്പെടുന്നതും, പൈപ്പിലൂടെ മലിനജലം ലഭിക്കുന്നതും ദശലക്ഷക്കണക്കിന് […]

Breaking News

error: Content is protected !!