ബസ് ഇടിച്ചു പരുക്കേറ്റയാൾ ആശുപത്രിയിലെത്തിക്കാതെ റോഡിൽ ചോരവാർന്നു കിടന്നു; ഒടുവിൽ ദാരുണാന്ത്യം

വാളയാര്‍: സംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിയില്‍‍ സ്വകാര്യ ബസ് ഇടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനും അടിയന്തര ചികിത്സ നല്‍കാനും വൈകി.

അരമണിക്കൂറിലേറെ റോഡില്‍ ചോരവാര്‍ന്നു കിടന്ന കോയമ്ബത്തൂര്‍ മേട്ടുപ്പാളയം സ്വദേശി സുബ്രഹ്മണ്യനെ (76) ഒടുവില്‍ വാളയാറില്‍നിന്ന് ആംബുലന്‍സ് എത്തിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

അപകട സമയത്ത് ഒട്ടേറെപ്പേര്‍ ബസ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. സമീപത്ത് ഓട്ടോറിക്ഷ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ആരും സഹായത്തിനെത്തിയില്ല. പാലക്കാട്- വാളയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘വേല്‍മുരുകന്‍’ എന്ന ബസ്സാണ് ഇന്നലെ രാവിലെ 9നു ചാവടിപ്പാലത്തിനു സമീപം സുബ്രഹ്മണ്യനെ ഇടിച്ചത്.

പാലക്കാട്ടുനിന്ന് ചാവടിയിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം.

കാലിലൂടെ ടയര്‍ കയറിയതിനെത്തുടര്‍ന്നു സുബ്രഹ്മണ്യന്‍ റോഡിലേക്കു വീണു. ടയറിനടിയില്‍നിന്ന് ബസ് ജീവനക്കാര്‍ തന്നെ ഇദ്ദേഹത്തെ റോഡിലേക്കു മാറ്റിക്കിടത്തി. എന്നാല്‍ കാല്‍പാദത്തിനും കൈമുട്ടിനും തലയ്ക്കും ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കാനോ വെള്ളം നല്‍കാനോ പോലും ആരും ശ്രമിച്ചില്ല.

ഒടുവില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരും മറ്റു യാത്രക്കാരും ചേര്‍ന്ന് വാളയാര്‍ പതിനാലാംകല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചുവരുത്തി.

ആദ്യം വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ചോര വാര്‍ന്നതാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ചാവടി പൊലീസ് പറഞ്ഞു. ബസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യന്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ലോട്ടറി വില്‍പനയും മറ്റു ജോലികളും നടത്തിയാണു കഴിഞ്ഞിരുന്നത്. ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലാണ് ഇയാള്‍ അന്തിയുറങ്ങിയിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Next Post

ജോലി ചെയ്യാതെ ശമ്ബളം വാങ്ങി; കുവൈത്തില്‍ ഒരുകൂട്ടം സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റില്‍

Wed Feb 24 , 2021
കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്ബളം വാങ്ങിയ കുറ്റത്തിന് കുവൈത്തില്‍ ഒരുകൂട്ടം സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റില്‍ ആയിരിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികള്‍ക്ക് നല്‍കിവന്നിരുന്ന സാമ്ബത്തിക ആനുകൂല്യമാണ് ഇവര്‍ അനധികൃതമായി സ്വന്തമാക്കിയിരിക്കുന്നത്. ഒരു കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ ജോലി ചെയ്യുന്നതായി കാണിച്ചാണ് ഇവര്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ അതേസമയം ഇവര്‍ ജോലി ചെയ്‍തിരുന്നില്ലെന്ന് മാത്രമല്ല ജോലി സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!