യുകെ: നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാൻ യുകെ കോടതിയുടെ ഉത്തരവ്, നീതി ലഭിക്കില്ലെന്ന വാദം കോടതി തള്ളി

ലണ്ടന്‍: ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് ഉത്തരവ്. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതെന്ന് ജഡ്‌ജി സാമുവല്‍ ഗൂസി നിരീക്ഷിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ചത്. അന്നുമുതല്‍ ഇയാളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയില്‍ തന്നെ നിയമനടപടി നേരിടുന്നത് കൂടുതല്‍ നല്ലതായിരിക്കുമെന്ന് ലണ്ടന്‍ കോടതി വിലയിരുത്തി. അസാന്മാര്‍ഗിമായ രീതിയില്‍ നീരവ് മോദിയുടെ നേതൃത്വത്തില്‍ പണം തിരിമറി നടന്നിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ നല്‍കിയ 16 തരത്തിലുള്ള തെളിവുകള്‍ വിശകലനം ചെയ‌്തുകൊണ്ടാണ് ലണ്ടന്‍ കോടതി ഇത്തരത്തിലൊരു നിരീക്ഷണത്തിലെത്തിയത്.

Next Post

സൌദി: പ്രവാസികൾക്ക് തിരിച്ചടിയായി റസ്റ്റോറന്‍റുകളിലും കോഫിഷോപ്പിലും ഹൈപ്പർമാർക്കറ്റുകളിലും സ്വദേശിവത്കരണം

Fri Feb 26 , 2021
റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനങ്ങളുടെ വിസ്‍തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം ബാധകമാക്കുന്നത്. 30 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്‍തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും സ്വദേശിവത്കരണം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്. റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെയും കാഷ്യര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍ തുടങ്ങിയ തസ്‍തികകളിലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക.ശുചീകരണ തൊഴില്‍ […]

You May Like

Breaking News

error: Content is protected !!