യുകെ: ഗര്‍ഭിണിയായ മക​ളുടെ കാമുകനൊപ്പം അമ്മ ഒളിച്ചോടി; വിശ്വസിക്കാനാവാതെ കുടുംബം

ലണ്ടന്‍: സ്വന്തം മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടിയത്​ വിശ്വസിക്കാനാവാതെ കുടുംബം. ഗര്‍ഭിണിയായ 24 കാരിയായ മകളുടെ കാമുകനൊപ്പമാണ്​ 44 കാരി ജോര്‍ജിന നാടുവിട്ടത്​. ഇംഗ്ലീഷ്​ നഗരമായ ​ഗ്ലൗസസ്റ്റര്‍ഷയറില്‍ കോവിഡ്​ നിരീക്ഷണത്തില്‍ കഴിയവെയാണ്​ ഇരുവരും കൂടുതല്‍ അടുത്തതും നാടുവിടുന്നതില്‍ കലാശിച്ചതും.

പ്രസവം കഴിഞ്ഞ്​ ആശുപത്രി വാസമവസാനിപ്പിച്ച്‌​ മകള്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ മാതാവിനെയും കുഞ്ഞിന്‍റെ പിതാവിനെയും കാണാതെ അന്വേഷിച്ചതോടെ​ കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്​​.

വിവരങ്ങള്‍ പങ്കുവെച്ച്‌​ അമ്മ മകള്‍ക്ക്​ നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നതായി പിന്നീട്​ വ്യക്​തമായി. തങ്ങള്‍ ഏറെയായി മാനസിക അടുപ്പം പാലിക്കുന്നുവെന്നും അത്​ തുടരുക മാത്രമാണ്​ പുതിയ തീരുമാനത്തിലൂടെയെന്നും ജോര്‍ജിന പറയുന്നു. മകള്‍ തിരിച്ചെത്തിയിട്ടും പ്രസവിച്ച പിഞ്ചുകുഞ്ഞിന്‍റെ പിതാവിനെ വിട്ടുനല്‍കാന്‍ ഒരുക്കമല്ലാത്തത്​ കുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്​.

എന്നാല്‍, ഇത്തരം കാര്യങ്ങള്‍ സംഭവിക്കാനുള്ളതാണെന്നാണ്​ ഒളിച്ചോടിയവരുടെ നിലപാട്​.

Next Post

യുകെ: നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാൻ യുകെ കോടതിയുടെ ഉത്തരവ്, നീതി ലഭിക്കില്ലെന്ന വാദം കോടതി തള്ളി

Fri Feb 26 , 2021
ലണ്ടന്‍: ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് ഉത്തരവ്. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതെന്ന് ജഡ്‌ജി സാമുവല്‍ ഗൂസി നിരീക്ഷിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ചത്. […]

Breaking News

error: Content is protected !!