പ്രധാന മന്ത്രി ബോറിസ് ജോണ്സന് ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ നിന്ന് ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ആയി. എന്നാല്‍ അദ്ദേഹം ഉടനെ ജോലിയില്‍ പ്രവേശിക്കില്ല.
55 കാരനായ ബോറിസിനെ കഴിഞ്ഞ തിങ്കളാഴ്ച യാണ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിധീകരിചത്. പ്രാധാന മന്ത്രിയുടെ സ്വകാര്യ വസതിയായ ‘ചെക്കേര്‍സ്’ ല്‍ കുറച്ചു ദിവസം അദ്ദേഹം വിശ്രമ ജീവിതം നയിക്കും.
പ്രധാന മന്ത്രിയുടെ പ്രതിശ്രുധ വധു കാരി സൈമണ്ട്, രോഗം ഭേദമായതില്‍ സന്തോഷം രേഖപ്പെടുത്തി.
ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും കൊറോണ ബാധയില്‍ നിന്ന് ഈയിടെ മുക്തി നേടിയിരുന്നു.
