വിരാമം

ഓരോ വിരാമങ്ങളും
ഓരോ വിലാപങ്ങളാണ്
ഓർമ്മകളും മറവികളും
ഇരമ്പിപ്പോയതറിയാതെ
നാം താണ്ടിയ ഇടനാഴി
ഒരിക്കൽ പടിയിറങ്ങേണ്ട
കാലത്തിന്റെ ഒതുക്കു കല്ലുകൾ

വർണങ്ങൾ നൽകിയ ഒരു പകലിന്
തിരശീല വീഴുന്ന
കൂരിരുട്ട് പോലെ

നനഞ്ഞു കുളിർത്ത
മഴകളിലേക്കൊന്ന്
തിരിഞ്ഞു നോക്കിയതും
വ്യസനം പൂണ്ട ഒരു ജലതുള്ളി
കൂടെ ഉറ്റു വീണു, ഒപ്പം
മൗനത്തിൽ ചാലിച്ച രോദനങ്ങൾ

വിരാമങ്ങൾ പ്രകൃതിയുടെ
സംഗീതമാണ്
ഇരുട്ടിൽ മരിക്കുന്ന
നിശബ്ദതയുടെ രാഗം

ഭാവിയെ പിന്തുടർന്ന്
ഇലയായി പൂവായി
കയായി വിത്തായി ഒടുവിൽ
വിരാമങ്ങളുടെ തീരത്തേ
വിലാപങ്ങളായി

കനലേറ്റ സൂര്യന്റെ
വാടാ മുഖം പോലെ
പ്രകൃതിയുടെ വികൃതികൾ.

Next Post

കലഹിക്കുന്ന മനസ്സും 'ലൗ ബാങ്കിംഗ്' സിസ്റ്റവും

Sat Feb 27 , 2021
-അഡ്വ.ടി.പി.എ.നസീർ– സ്നേഹം വിശുദ്ധമായ വികാരവും സഹജമായ മനുഷ്യ വിചാരവുമാണ്. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വിശ്വാസത്തിൻ്റെ കയ്യൊപ്പും ആത്മസമർപ്പണത്തിൻ്റെ ദിവ്യാനുഭവവുമാണ്. വിട്ടുവീഴ്‌ചയുടേയും സഹനത്തിൻ്റെയും സാന്ത്വന സ്പർശമായി സ്നേഹം എപ്പോഴും നമ്മെ തഴുകി കൊണ്ടിരിക്കുന്നു. എല്ലാ ബന്ധങ്ങളിലും ആഗ്രഹിക്കുന്ന സുരക്ഷിത ബോധത്തിൻ്റെയും പങ്കുവെക്കലിൻ്റെയും അക്ഷയഖനിയാണ് സ്നേഹം. പക്ഷേ സ്നേഹവും സ്നേഹപ്രകടനവുമൊക്കെ പരസ്പര ബോധ്യപ്പെടുത്തലുകളായി ചുരുങ്ങിയ ഇക്കാലത്ത് കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും വ്യക്തി ബന്ധങ്ങളുടെ അപചയവും നാം അനുഭവിക്കുന്നത് സ്നേഹം സത്യസന്ധമല്ലാതായിരിക്കുന്ന മാനസികാവസ്ഥയിൽ നിന്നു […]

Breaking News

error: Content is protected !!