യുകെ: മലയാളി യുവ ഡോക്ടർ യുകെയിൽ കടലിൽ മുങ്ങി മരിച്ചു !

ലണ്ടൻ : മലയാളി യുവ ഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു. ദക്ഷിണ ബ്രിട്ടനിലെ പ്ലിമൗത്തിൽ കടലില്‍ നീന്താനിറങ്ങിയതായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു മരിച്ചത്. ആറു മാസം മുമ്പാണ് ഇദ്ദേഹം ജോലി ആവശ്യാർഥം ഗൾഫിൽ നിന്നും യുകെയിൽ എത്തിയത്.

ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ ദു:ഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്. ശൈത്യ കാലത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച തെളിവെയില്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് പ്ലിമത്തിലെ ബീച്ചിലെത്തിയത്. ഇങ്ങനെ എത്തിയതായിരുന്നു ഡോ. രാകേഷും.

റേഡിയോളജിസ്റ്റായ രാകേഷ് നീന്താന്‍ കടലില്‍ ഇറങ്ങിയതും പെട്ടെന്ന് തന്നെ തിരയിലും ചുഴിയിലും പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. അത്ര സുരക്ഷിതമല്ലാത്ത കടല്‍തീരമാണു പ്ലിമത്തിലേത്. രാകേഷ് കടലില്‍ ഇറങ്ങി ഏറെ നേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലിമത്ത് ആന്‍ഡ് ഡെവണ്‍ പൊലീസ് വിശദാംശങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ദുബൈയിലെ പ്രശസ്തമായ റാഷിദ് ആശുപത്രിയില്‍ അടക്കം ജോലി ചെയ്തിട്ടുള്ള രാകേഷ് പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണു ജോലി ചെയ്തിരുന്നത്. ഭാര്യ ഷാരോണ്‍ രാകേഷ് ഹോമിയോപതി ഡോക്‌റാണ്.

Next Post

മുൻ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ !

Tue Mar 2 , 2021
ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ. കൈക്കൂലികേസിലാണ് നിക്കോളാസ് സര്‍ക്കോസിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം, സര്‍ക്കോസി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ട് വര്‍ഷത്തിന് മുകളിലുള്ള ശിക്ഷക്ക് മാത്രമാണ് ഫ്രാന്‍സില്‍ ജയിലില്‍ പോകേണ്ടതെന്ന നയം കാരണമാണ് വര്‍ഷം മാത്രം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. തടവിലാകുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് സര്‍ക്കോസി. സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മൊണാക്കോയിലെ ജഡ്ജിയെ സഹായിക്കുമെന്ന് സര്‍ക്കോസി വാഗ്ദാനം ചെയ്‌തെന്ന […]

Breaking News

error: Content is protected !!