യുകെ: ലിവര്‍പൂള്‍ ഫുട്ബോൾ ഇതിഹാസം ഇയാന്‍ ജോണ്‍ അന്തരിച്ചു.

ലിവര്‍പൂള്‍ ഇതിഹാസ താരം ഇയാന്‍ സെന്റ് ജോണ്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. 10 വര്‍ഷത്തോളം ലിവര്‍പൂള്‍ ജേഴ്സി അണിഞ്ഞ താരമാണ് ഇയാന്‍. 1960കളില്‍ ബില്‍ ശാങ്ക്ലിക്ക് കീഴില്‍ ഉയര്‍ത്തെഴുന്നേറ്റ ലിവര്‍പൂള്‍ ടീമിലെ പ്രധാനി ആയിരുന്നു.

ലിവര്‍പൂളിന് വേണ്ടി 400ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 118 ഗോളുകളും ക്ലബിനായി നേടി.സ്കോടിഷ് ക്ലബായ മതര്‍വെലില്‍ നിന്ന് 1961ല്‍ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഇയാന്‍ ലിവര്‍പൂളില്‍ എത്തിയത്.

ലിവര്‍പൂളിനൊപ്പം രണ്ട് ലീഗ് കിരീടങ്ങള്‍ നേടിയ താരം 1965ലെ എഫ് എ കപ്പും സ്വന്തമാക്കി. ആ എഫ് എ കപ്പ് ഫൈനലില്‍ ഇയാന്‍ ഗോളും നേടിയിരുന്നു. സ്കോട്ട്‌ലന്‍ഡിനു വേണ്ടി 21 അന്താരാഷ്ട്ര മത്സരങ്ങളും ഇയാന്‍ കളിച്ചിട്ടുണ്ട്.

Next Post

യാക്കോബായ, ഓർത്തഡോക്സ് സഭാ നേതാക്കൾ ആർഎസ്എസ് ആസ്ഥാനത്ത് !

Wed Mar 3 , 2021
കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ആർ.എസ്.എസ് ആസ്ഥാനത്തെത്തി നേതൃത്വവുമായി ചർച്ച നടത്തി. ആർ.എസ്.എസ് ദേശീയ നേതൃത്വവുമായി കൊച്ചി ആർ.എസ്.എസ് കാര്യാലയത്തിലാണ് ചർച്ച നടത്തിയത്. യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. ആർ.എസ്.എസ് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ, സംസ്ഥാന നേതാക്കളായ എസ്.സേതുമാധവൻ, എം.രാധാകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാരും ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. അഹമ്മദാബാദ് ബിഷപ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കൊച്ചി […]

Breaking News

error: Content is protected !!