മുന്‍ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ചര്‍ച്ചിലിന്‍റെ ‘ഖുതുബിയ മോസ്​ക്​ ടവര്‍’ പെയിന്‍റിങ്​ ലേലത്തില്‍ വിറ്റു; വില 85 കോടി

ലണ്ടന്‍: രണ്ടാം ലോകയുദ്ധ കാലത്ത്​ യു.എസ്​ പ്രസിഡന്‍റ്​ ഫ്രാങ്ക്​ളിന്‍ റൂസ്​വെല്‍റ്റിന്​ അന്നത്തെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സ്വന്തമായി വരച്ച്‌​ കൈമാറിയ അപൂര്‍വ പെയിന്‍റിങ്​ ലേലത്തില്‍ വിറ്റുപോയത്​ റെക്കോഡ്​ തുകക്ക്​. യു.എസ്​ നടി അഞ്​ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന ‘ഖുതുബിയ മോസ്​ക്​ ടവര്‍’ എന്ന ചിത്രമാണ്​ മാര്‍ച്ച്‌​ ഒന്നിന്​ ജോളി കുടുംബം വില്‍പന നടത്തിയത്​. മൊറോക്കോയിലെ മറാകിഷ്​ നഗരത്തില്‍ അസ്​തമയ ചാരുതയി​െല മസ്​ജിദ്​ കാഴ്ചയാണ്​ ചര്‍ച്ചില്‍ ​െപയിന്‍റിങ്ങിന്‍റെ പ്രമേയം.

1935ലാണ്​ ചര്‍ച്ചില്‍ ആദ്യമായി ​െമാറോക്കോയിലെത്തുന്നത്​. ആ രാജ്യത്തെ പകര്‍ത്തിയ ചിത്രങ്ങളുമായി ഓര്‍മകള്‍ നിലനിര്‍ത്തിയ ബ്രിട്ടീഷ്​ പ്രധാനമന്ത്രി അവയോട്​ തന്‍റെ വ്യക്​തിഗത ഇഷ്​ടം പ്രത്യേകം കാണിക്കുകയും ചെയ്​തു. അവയിലൊന്നാണ്​ അമേരിക്കന്‍ പ്രസിഡന്‍റിന്​ കൈമാറിയിരുന്നത്​.

2011ല്‍ നടന്‍​ ബ്രാഡ്​ പിറ്റാണ്​ ജോളിക്കായി ചിത്രം വാങ്ങി സമ്മാനിച്ചിരുന്നത്​. 2016ല്‍ ഇരുവരും പിരിഞ്ഞെങ്കിലും ചിത്രം ജോളി തന്നെ കൈവശം വെച്ചു. രണ്ടാം ലോക യുദ്ധകാലത്ത്​ ചര്‍ച്ചില്‍ വരച്ച ഏക ചിത്രം കൂടിയാണ്​ ‘ഖുതുബിയ മോസ്​ക്​ ടവര്‍’ എന്ന സവിശേഷതയുമുണ്ട്​.

മോറോക്കോയില്‍ 1943ല്‍ നടന്ന കസബ്ലാങ്ക കോണ്‍ഫറന്‍സിനാണ്​ ചര്‍ച്ചിലും റൂസ്​വെല്‍റ്റും ഒന്നിച്ച്‌​ മൊറോക്കോയിലെത്തിയിരുന്നത്​. അതുകഴിഞ്ഞ്​ അറ്റ്​ലസ്​ മലനിരകള്‍ക്കു പിറകില്‍ അസ്​തമയ കാഴ്​ചകള്‍ കണ്ടാണ്​ ഇരുവരും മടങ്ങിയത്​. ആ കൂടിക്കാഴ്ചയിലായിരുന്നു ജര്‍മനി-ഇറ്റലി- ജപ്പാന്‍ സഖ്യം യുദ്ധത്തില്‍നിന്ന്​ നിരുപാധികം പിന്‍വലിയണമെന്ന്​ ​സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടത്​.

ചെറുപ്പകാലം മുതല്‍ പെയിന്‍റിങ്​ രംഗത്ത്​ സജീവമായിരുന്ന ചര്‍ച്ചില്‍ 500ലേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്​.

Next Post

യുകെ: നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചുവെന്ന് ആരോപണം; ബിബിസി ചാനല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Thu Mar 4 , 2021
ബിബിസി ഷോയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തില്‍ ബിബിസി ചാനല്‍ ബോയ്‌ക്കോട്ട്‌ ചെയ്യണമെന്ന ആവശ്യവുമായി സംഘ് പരിവാരം രംഗത്ത്. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന്റെ ബിഗ്‌ ഡിബേറ്റ്‌ റേഡിയോ ഷോയിലേക്ക്‌ വിളിച്ച ശ്രോതാവാണ്‌ പ്രധാനമന്ത്രിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്‌. സംഭവം വിവാദമായതിന്‌ പിന്നാലെ ഈ പരിപാടിയുടെ എപ്പിസോഡ്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌. യുകെയിലെ സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ച, മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക […]

Breaking News

error: Content is protected !!