ദുബൈ: പിതാവിന്റെ അശ്രദ്ധ മൂലം നാലുവയസ്സുകാരി കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു

ദുബൈ: പിതാവിന്റെ അശ്രദ്ധ മൂലം നാലുവയസ്സുകാരി കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളില്‍ കഴിഞ്ഞ കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി.

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഷോപ്പിങിന് ശേഷം വീട്ടിലെത്തിയ പിതാവ് കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ വീടിനകത്തേക്ക് കൊണ്ടുവെക്കാന്‍ മക്കളുടെ സഹായം തേടുകയുണ്ടായി. തന്റെ നാല് മക്കളോടും കാറില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന് സഹായിക്കാന്‍ ഇദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. വളരെയധികം ക്ഷീണിതനായ ഇദ്ദേഹം പിന്നീട് മുറിയിലേക്ക് പോയി ഉറങ്ങി.

മണിക്കൂറുകള്‍ക്ക് ശേഷമാണ് നാലു വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇവര്‍ വീട്ടില്‍ മുഴുവന്‍ തെരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഒടുവില്‍ പിതാവ് കാര്‍ തുറന്ന് നോക്കിയപ്പോള്‍ മുന്‍ സീറ്റില്‍ കുട്ടി അവശയായി കിടക്കുന്നതാണ് കണ്ടതെന്ന് ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദിനെ ഉദ്ധരിച്ച്‌ പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. സംഭവസ്ഥലത്തെത്തിയ ദുബൈ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചില്ല. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണമെന്നും വാഹനങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കി ഒരു കാരണവശാലും പോകതരുതെന്നും കേണല്‍ അഹമ്മദ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Next Post

ഒമാനില്‍ നിന്നും കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണം തിരിച്ചയച്ചു

Wed Mar 3 , 2021
മസ്‌ക്കറ്റ്: ഒമാനില്‍ നിന്നും കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണം തിരിച്ചയച്ചു. അല്‍ വുസ്ത ഗവര്‍ണേറ്റിലെ ഹൈമ വിലായത്തിലുള്ള സൈഹ് അല്‍ അഹ്മൈറില്‍ കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണമാണ് തിരിച്ചയച്ചിരിക്കുന്നത്. ശാസ്ത്ര ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്. 450 ദശലക്ഷം പഴക്കുമുണ്ടെന്ന് കരുതപ്പെടുന്ന ഈ പാറക്കഷ്ണത്തിന് സൈഹ് അല്‍ ഉഹൈമിര്‍ 008 എന്ന പേര് നല്‍കുകയും ചെയ്തിരുന്നു. 1999ലാണ് ഈ കല്ലിനെ ശാസ്ത്രീയമായി രേഖപ്പെടുത്തിയതെന്ന് ഒമാന്‍ ഭൗമശാസ്ത്രജ്ഞനായ […]

Breaking News

error: Content is protected !!