യുകെ: നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചുവെന്ന് ആരോപണം; ബിബിസി ചാനല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ബിബിസി ഷോയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തില്‍ ബിബിസി ചാനല്‍ ബോയ്‌ക്കോട്ട്‌ ചെയ്യണമെന്ന ആവശ്യവുമായി സംഘ് പരിവാരം രംഗത്ത്. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന്റെ ബിഗ്‌ ഡിബേറ്റ്‌ റേഡിയോ ഷോയിലേക്ക്‌ വിളിച്ച ശ്രോതാവാണ്‌ പ്രധാനമന്ത്രിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്‌. സംഭവം വിവാദമായതിന്‌ പിന്നാലെ ഈ പരിപാടിയുടെ എപ്പിസോഡ്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌.

യുകെയിലെ സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ച, മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയിലേക്ക്‌ ഗതിമാറി. ഇതിനിടെ ഷോയിലേക്ക്‌ വിളിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരെ മോശമായ വാക്കുകള്‍ പ്രയോഗിച്ചു എന്നാണ് പരിവാർ ആരോപണം.

കാര്‍ഷിക പ്രതിഷേധങ്ങളുടെ ഭാഗമായി ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. അതിനിടെയാണ്‌ ബിബിസി റേഡിയോയില്‍ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചുകൊണ്ടുള്ള സംഭവം ഉണ്ടായത്‌. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ്‌ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ എതിര്‍ക്കാത്തതിനും അത്‌ സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചതിനും നിരവധി പേര്‍ റേഡിയോ ഷോ അവതാരകനേയും ബിബിസി റേഡിയോക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയത്‌.

Next Post

ഇ പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായേക്കും

Thu Mar 4 , 2021
മന്ത്രി ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ ആയി. ഇതോടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയിലേക്ക് ജയരാജനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരായ തോമസ് ഐസകും, ജി സുധാകരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിയോജിപ്പ് ഉയര്‍ന്നുവന്നു. ഇതോടെ ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം ആയി. തോമസ് ഐസക്ക്, ജി. സുധകാരന്‍, […]

You May Like

Breaking News

error: Content is protected !!