ഒമാൻ: രാത്രികാല വിലക്ക് പ്രാബല്യത്തിൽ; വിലക്ക് മാർച്ച് 20 വരെ

മസ്കറ്റ്; സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പുകളും ഉള്‍പ്പെടെയുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ ഒമാനില്‍ രാത്രികാലങ്ങളില്‍ അടച്ചിടുവാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നു. കൊവിഡ് വ്യാപനത്തോത് കുറയ്ക്കുക എന്ന ഉദ്ദേശത്തില്‍ സുപ്രീം കമ്മിറ്റിയാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുവാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. റസ്റ്റോറന്റുകള്‍, കഫേകള്‍, ഹോംഡെലിവറി സര്‍വ്വീസുകള്‍ എന്നിവയ്ക്കെല്ലാം അടച്ചിടല്‍ ബാധകമാണ്. പെ‌ട്രോള്‍ സ്റ്റേഷനുകള്‍, ഹെല്‍ത്ത് കെയര്‍ സെന്‍ററുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് ഇളവ് നല്കിയിട്ടുണ്ട്. മാര്‍ച്ച്‌ 20 വരെ നിയന്ത്രണങ്ങള്‍ നീണ്ടു നില്‍ക്കും.

അതേസമയം, ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും വാഹനങ്ങള്‍ ഓടിക്കുന്നതിനും വിലക്കില്ല. അടച്ചിടലിന്റെ ആദ്യ ദിവസമായ ഇന്നലെ മിക്കയിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ നിയന്ത്രണത്തെത്തുടര്‍ന്ന് മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തന സമയത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയുള്ളതിനാല്‍ ആ സമയത്ത് തുറന്ന് രാത്രി എട്ടു മണിക്കുള്ളില്‍ അടയ്ക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. തിരക്കില്ലാതെ സുരക്ഷിതമായി ആളുകള്‍ക്ക് ഷോപ്പിങ് നടത്തുവാന്‍ ഈ ക്രമീകരണം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് മാര്‍ച്ച്‌ 7 മുതല്‍ 11 വരെ ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ തുടരുവാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതിനു ശേഷമുളള അവലോകനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

Next Post

ഇറാഖ്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി ഇറാഖിലെത്തി

Fri Mar 5 , 2021
നാലു ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയ്ക്കു ഊഷ്മള സ്വീകരണം നല്‍കി. ഇന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും. നാ​ളെ ന​ജാ​ഫി​ല്‍ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ചാ​ര്യ​ന്‍ ആ​യ​ത്തു​ള്ള അ​ലി അ​ല്‍ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. എ​ര്‍​ബി​ല്‍, മൊ​സൂ​ള്‍, ഉ​ര്‍, ഖ​റാ​ക്കോ​ഷ് ന​ഗ​ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന മാ​ര്‍​പാ​പ്പ മ​താ​ന്ത​ര​സ​മ്മേ​ള​ന​ങ്ങ​ളി​ലും പ്രാ​ര്‍​ഥ​നാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

You May Like

Breaking News

error: Content is protected !!