പുഴയില്‍ നീന്താന്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി

ബോര്‍ണിയോ: പുഴയില്‍ നീന്താന്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി. ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതായി ഓസ്‌ട്രേലിയന്‍ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച, കിഴക്കന്‍ കാലിമന്റാന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. എട്ടു വയസുകാരനും ഇളയ സഹോദരനും പുഴയില്‍ നീന്തുന്നതിനിടെയാണ് മുതല കുട്ടിയെ വിഴുങ്ങിയത്. കുട്ടികള്‍ നീന്തുന്നത് പുഴക്കരയിലെ വീട്ടില്‍ നിന്നും അച്ഛന്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടികളെ മുതല ആക്രമിച്ചതും എട്ടു വയസുകാരനെ വിഴുങ്ങുന്നതുമെന്ന് പ്രാദേശിക രക്ഷാപ്രവര്‍ത്തന ഏജന്‍സിയായ ഒക്ടാവിയന്റോ പറഞ്ഞു.

Next Post

യുഎഇ: കാറിടിച്ച് പ്രവാസിക്ക് പരിക്ക്, വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയിൽ

Fri Mar 5 , 2021
ഉമ്മുല്‍ഖുവൈന്‍: വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു. ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റയാള്‍ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയതിനൊപ്പം അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുന്നതിനായി […]

Breaking News

error: Content is protected !!