ഡോളർ കടത്തില്‍ പ്രതിക്കൂട്ടിലായി മുഖ്യമന്ത്രി ; കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും

കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം. സ്വപ്‌നാ സുരേഷിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് സത്യവാങ്മൂലം. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ സ്വപ്‌ന നടത്തിയെന്നാണ് കസ്റ്റംസ് വിശദീകരണം. ഇതിന്റെ പകര്‍പ്പ് മറുനാടന് കിട്ടി. തെരഞ്ഞെടുപ്പ് കാലത്ത് ഡോളര്‍ കടത്തിനെ പുതിയ തലത്തിലെത്തിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍. കസ്റ്റംസിന്റേത് ഞെട്ടിക്കുന്ന വെളിപ്പത്തല്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

ശിവശങ്കര്‍ രാഷ്ട്രീയക്കാര്‍ക്കും കോണ്‍സുലേറ്റിനും ഇടയിലുള്ള കണ്ണിയാണെന്നും കസ്റ്റംസ് പറയുന്നു. മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ട്. ഇത് ആദ്യമായാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസ് നിലപാട് എടുക്കുന്നത്. പഴയ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഒരു പേഴ്‌സണല്‍ സ്റ്റാഫിനും ഇതില്‍ പങ്കുണ്ട്. കോണ്‍സുലേറ്റിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും സ്വര്‍ണം കടത്തിയെന്ന് സ്വപ്ന മൊഴി നല്‍കിയെന്നും വിശദീകരിക്കുന്നു.

ഇക്കാര്യത്തില്‍ നടന്ന ഇടപാടിനെല്ലാം താന്‍ സാക്ഷിയാണെന്ന് സ്വപന പറയുന്നു. എല്ലാ ഇടപാടിനേയും കുറിച്ച്‌ അറിയാമായിരുന്നു. അറബി ഭാഷ സ്വപ്‌നയ്ക്ക് അറിയമായിരുന്നു. ഇതുകൊണ്ട് തന്നെ മന്ത്രിമാരും മുഖ്യമന്ത്രിയും സ്പീക്കറും നടത്തിയ ഇടപാടെല്ലാം തനിക്ക് അറിയാമെന്നും സ്വപ്‌ന പറഞ്ഞതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുണ്ട്. കസ്റ്റംസ് കമ്മീഷണര്‍ സുമത് കുമാര്‍ നേരിട്ടാണ് ഈ സത്യവാങ്മൂലം കൊടുത്തിരിക്കുന്നത്. ഈ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അതിനിര്‍ണ്ണായകമാകും.

Next Post

ലോകല്‍ യാത്രകളിലെ ടികെറ്റ് നിരക്കും പ്ലാറ്റ്ഫോം ടികെറ്റ് നിരക്കും 10ല്‍ നിന്ന് 30 ആക്കി വര്‍ധിപ്പിച്ച് റെയില്‍വെ

Fri Mar 5 , 2021
ന്യൂഡെല്‍ഹി: പ്ലാറ്റ്ഫോം ടികെറ്റ് നിരക്കും ലോകല്‍ യാത്രകളിലെ ടികെറ്റ് നിരക്കും വര്‍ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വെ. 10 രൂപയില്‍ നിന്ന് 30 രൂപയിലേക്കാണ് ടികെറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തില്‍ ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി. അത്യാവശ്യക്കാരല്ലാത്ത യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ പറഞ്ഞു. കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്പെഷ്യല്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളുമാണ് സെര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ ഹ്രസ്വദൂര ട്രെയിനുകളും സെര്‍വീസ് നടത്തുന്നുണ്ട്. […]

Breaking News

error: Content is protected !!