ലോകല്‍ യാത്രകളിലെ ടികെറ്റ് നിരക്കും പ്ലാറ്റ്ഫോം ടികെറ്റ് നിരക്കും 10ല്‍ നിന്ന് 30 ആക്കി വര്‍ധിപ്പിച്ച് റെയില്‍വെ

ന്യൂഡെല്‍ഹി: പ്ലാറ്റ്ഫോം ടികെറ്റ് നിരക്കും ലോകല്‍ യാത്രകളിലെ ടികെറ്റ് നിരക്കും വര്‍ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വെ. 10 രൂപയില്‍ നിന്ന് 30 രൂപയിലേക്കാണ് ടികെറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തില്‍ ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി.

അത്യാവശ്യക്കാരല്ലാത്ത യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ പറഞ്ഞു. കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്പെഷ്യല്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളുമാണ് സെര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ ഹ്രസ്വദൂര ട്രെയിനുകളും സെര്‍വീസ് നടത്തുന്നുണ്ട്.

മാര്‍ച് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. ജൂണ്‍ 15 വരെ ഈ നിരക്ക് തുടരുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വേനല്‍ക്കാല യാത്രാ തിരക്ക് മുന്നില്‍ കണ്ട് മാത്രമാണ് ടികെറ്റ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് താത്കാലികമാണെന്നും സെന്‍ട്രല്‍ റെയില്‍വേയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തെ സെന്‍ട്രല്‍ റെയില്‍വേ പ്ലാറ്റ്ഫോം ടികെറ്റ് നിരക്ക് മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ ചില റെയില്‍വെ സ്റ്റേഷനുകളില്‍ 50 രൂപയാക്കിയിരുന്നു. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വേനല്‍ക്കാലത്ത് ജനത്തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ദാദറിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനല്‍, താനെ, കല്യാണ്‍, പന്‍വേല്‍, ഭിവാണ്ടി റോഡ് സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടികെറ്റ് നിരക്ക് 50 രൂപയാക്കിയത്. പത്ത് രൂപയായിരുന്നു നേരത്തെ പ്ലാറ്റ്ഫോം ടികെറ്റിന് വില.

Next Post

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ്ജ് മുത്തൂറ്റ് അന്തരിച്ചു

Fri Mar 5 , 2021
ദില്ലി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് അന്തരിച്ചു. ഓര്‍ത്തോഡോക്സ് സഭ മുന്‍ ട്രസ്റ്റിയുമായിരുന്നു. ഏഴുപത്തിയേഴ് വയസായിരുന്നു. ദില്ലിയില്‍ വച്ചായിരുന്നു മരണം. 2011ല്‍ ഫ‌ോര്‍ബ്സ് ഏഷ്യാ മാഗസിന്‍ ഇന്ത്യയിലെ അമ്ബത് സമ്ബന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജോര്‍ജ്ജ് മുത്തൂറ്റ് 2020ലെ കണക്കനുസരിച്ച്‌ കേരളത്തിലെ എറ്റവും സമ്ബന്നനായ വ്യക്തിയാണ്.

Breaking News

error: Content is protected !!