ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ല

ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ല…. രാജ്യത്ത് ഇനി വാഹനവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ പദ്ധതിയിട്ട് റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം.

ഇതിനോടനുബന്ധിച്ച്‌ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി 18 ആര്‍.ടി.ഒ സേവനങ്ങള്‍ ഡിജിറ്റലിലേക്ക് മാറ്റുന്നതിനാണ് കേന്ദ്രം വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ‘പൗരന് സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനങ്ങള്‍ നല്‍കും.

പുതിയ മാറ്റങ്ങള്‍ മാധ്യമങ്ങളിലൂടെയും വ്യക്തിഗത അറിയിപ്പുകളിലൂടെയും വ്യാപകമായ പ്രചരിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും മന്ത്രാലയം നടത്തും’.- പുതിയ പദ്ധതി സംബന്ധിച്ച്‌ റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി.

ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സിലെ വിലാസം മാറ്റല്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ്, താല്‍ക്കാലിക വാഹന രജിസ്ട്രേഷന്‍ തുടങ്ങി ആ.ടി ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഇനിമുതല്‍ ഓണ്‍ലൈനിലേക്ക് മാറുകയാണ്.

Next Post

ഡോളര്‍ കടത്ത് കേസില്‍ കുരുക്കായി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി

Fri Mar 5 , 2021
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കുരുക്കായി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി തയാറാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ലൈഫ്മിഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന രഹസ്യമൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍ കോണ്‍സുലേറ്റ് […]

Breaking News

error: Content is protected !!