ഡോളര്‍ കടത്ത് കേസില്‍ കുരുക്കായി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കുരുക്കായി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി തയാറാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ലൈഫ്മിഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന രഹസ്യമൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍ കോണ്‍സുലേറ്റ് ഇടപാടില്‍ കണ്ണിയാണെന്നും സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്നും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.

ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Next Post

യുകെ: രണ്ട് വർഷത്തെ പോസ്റ്റ്-സ്റ്റഡി വിസ: പ്രത്യാശയോടെ യുകെയിലെ മലയാളി വിദ്യാർത്ഥികൾ

Sat Mar 6 , 2021
ലണ്ടൻ : യുകെയിൽ നിന്നും പഠനം പൂർത്തിയാക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് ഇനി അല്പം ആശ്വസിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 2 വർഷം വരെ ഇനി യുകെയിൽ താമസിച്ച് ജോലി ചെയ്യാം. കഴിഞ്ഞ വര്ഷം തന്നെ ഈ പുതിയ വിസ സംബന്ധമായ പ്രഖ്യാപനം ഹോം ഓഫീസ് നടത്തിയിരുന്നെങ്കിലും, കൂടുതൽ വിശദീകരണങ്ങൾ ഇപ്പോഴാണ് സർക്കാർ പുറത്ത് വിട്ടത്. 2021 ജൂലൈ 1 മുതലാണ് ഈ തൊഴിൽ […]

You May Like

Breaking News

error: Content is protected !!