നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത – കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കേരള – കര്‍ണാടക തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

Next Post

സൗദി: സ്പോൺസർഷിപ്പ് സമ്പ്രദായം ഇല്ലാതാകും; പുതിയ തൊഴിൽ പരിഷ്കാരങ്ങൾ ഞായറാഴ്ചമുതൽ

Thu Mar 11 , 2021
റിയാദ്: തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന സൗദി അറേബ്യയിലെ പുതിയ തൊഴിൽപരിഷ്കരണ പദ്ധതി ഞായറാഴ്ച നിലവിൽവരും. തൊഴിൽ ദാതാവിന്റെ അനുവാദമില്ലാതെ സ്പോൺസർഷിപ്പ് മാറാം, കരാർ കാലാവധിക്കുമുമ്പേ പിരിച്ചുവിട്ടാൽ സ്പോൺസർ നഷ്ടപരിഹാരം നൽകണം, പ്രവാസികൾക്ക് സ്വന്തമായി എക്സിറ്റും റീഎൻട്രിയും നേടാം തുടങ്ങിയവയാണ് പുതിയ തൊഴിൽപരിഷ്കാരങ്ങൾ. എന്നാൽ ഗാർഹിക തൊഴിലാളികൾ, ഹൗസ് ഡ്രൈവർമാർ, വീടുകളിലെ സുരക്ഷാ ജീവനക്കാർ, തോട്ടം ജീവനക്കാർ, ആട്ടിടയൻമാർ എന്നിവർക്ക് നിയമം ബാധകമല്ല. ഇവർക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരും. 2020 നവംബർ നാലിനാണ് […]

You May Like

Breaking News

error: Content is protected !!