യുകെ: മേഗന്‍ പറഞ്ഞത്​ സങ്കടകരമെന്ന് എലിസബത്ത് രാജ്ഞി; വിവാദം തുടരുന്നു !

ല​ണ്ട​ന്‍: ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​ര​ത്തി​ല്‍ വം​ശീ​യതക്ക്​​ ഇ​ര​യാ​യ മേ​ഗ​ന്‍ മെ​ര്‍​ക്ക​ലി​െന്‍റ വെ​ളി​പ്പെ​ടു​ത്ത​ല്‍ സ​ങ്ക​ട​ക​ര​മാ​ണെ​ന്ന്​ എ​ലി​സ​ബ​ത്ത് രാ​ജ്ഞി. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗം ഹാ​രി​യും ഭാ​ര്യ മേ​ഗ​നും യു.​എ​സ്​ ടി.​വി അ​വ​താ​ര​ക ഓ​പ്ര വി​ന്‍​ഫ്രി​ക്ക്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്ഞി. വെ​ളി​പ്പെ​ടു​ത്ത​ല്‍ ഉ​ത്​​ക​ണ്​​ഠ ഉ​ള​വാ​ക്കുന്നെന്നും ഗൗ​ര​വ​മാ​യി കാ​ണു​ന്നെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

രാ​ജ​കു​ടും​ബം ഈ ​വി​ഷ​യം സ്വ​കാ​ര്യ​മാ​യി പ​രി​ശോ​ധി​ക്കും. ഹാ​രി​ക്കും മേ​ഗ​നും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള ജീ​വി​തം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു എ​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍ സ​ങ്ക​ട​ത്തോ​ടെ​യാ​ണു രാ​ജ​കു​ടും​ബം കേ​ട്ട​ത്. ഹാ​രി, മേ​ഗ​ന്‍, കു​ഞ്ഞു​മ​ക​ന്‍ ആ​ര്‍​ച്ചി എ​ന്നി​വ​ര്‍ എ​പ്പോ​ഴും രാ​ജ​കു​ടും​ബ​ത്തി​നു പ്രി​യ​പ്പെ​ട്ട​വ​രാ​യി​രി​ക്കു​മെ​ന്നും കൊ​ട്ടാ​രം അ​റി​യി​ച്ചു. 2018ലാ​ണ്​ ഹാ​രി​യും മേ​ഗ​നും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

2020 മാ​ര്‍​ച്ചി​ല്‍​ രാ​ജ​കു​ടും​ബ പ​ദ​വി വേ​ണ്ടെ​ന്നു​വെ​ച്ച്‌​ ഇ​രു​വ​രും യു.​എ​സി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലേ​ക്ക്​ ജീ​വി​തം പ​റി​ച്ചു​ന​ടു​ക​യാ​യി​രു​ന്നു. മേ​ഗ​െന്‍റ മാ​താ​വ്​ ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​യാ​ണ്. ഇ​രു​വ​ര്‍​ക്കും കു​ഞ്ഞു​പി​റ​ക്കു​ന്ന വേ​ള​യി​ല്‍ കു​ട്ടി ക​റു​ത്ത​താ​കു​മോ എ​ന്ന ആ​ശ​ങ്ക രാ​ജ​കു​ടും​ബ​ത്തി​ലു​ള്ള​വ​ര്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു എ​ന്നാ​ണ്​ അ​ഭി​മു​ഖ​ത്തി​ല്‍ മേ​ഗ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Next Post

EXL-UK ഓൺലൈൻ മഹിള സംഗമം മാർച്ച് 13ന് ശനിയാഴ്ച 3.30ന്

Fri Mar 12 , 2021
EXL-UK is inviting you to a scheduled Zoom meeting. Topic: Sangamam ladies eventTime: March 13, 2021 3:30 pm London Join Zoom Meeting.Meeting ID: 820 130 4176Passcode: 123456 https://us02web.zoom.us/j/8201304176?pwd=ZXBsRFFiZUh4SzhUN2FwMm1ZbW04dz09

You May Like

Breaking News

error: Content is protected !!