യുകെ: കേരളം 30,000 കോവിഡ് മരണം തടഞ്ഞുവെന്ന് ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ ഇക്കണോമിസ്‌റ്റ്’ മാഗസിൻ !‌

കോവിഡ് മഹാമാരിയില്‍ അമേരിക്കയില്‍പോലും മരണനിരക്ക് കൂടിയപ്പോള്‍ കേരളത്തില്‍ മുപ്പതിനായിരത്തോളം പേരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്ന് ലണ്ടന്‍ ആസ്ഥാനമായ രാജ്യാന്തര മാഗസിന്‍ ‘ദ ഇക്കണോമിസ്റ്റ്’. ഇതര രാജ്യങ്ങളിലെയും കേരളത്തിലെയും കോവിഡ് സാഹചര്യവും മരണനിരക്കും താരതമ്യം ചെയ്താണ് ലേഖനം ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

2020 മാര്‍ച്ചുമുതല്‍ 2021 മാര്‍ച്ചുവരെ അമേരിക്കയില്‍ മരണം 15 ശതമാനം കൂടി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ, ഇന്തോനേഷ്യ, അമേരിക്ക, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലും മരണനിരക്ക് കൂടിയപ്പോള്‍ മരണനിരക്ക് നന്നായി കുറഞ്ഞത് കേരളത്തിലാണ്. ന്യുസിലന്‍ഡ്, ഫിലിപ്പൈന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലും നിരക്ക് കുറഞ്ഞെങ്കിലും മരണത്തെ മികച്ചരീതിയില്‍ പിടച്ചുനിര്‍ത്തിയത് കേരളമാണെന്ന് കണക്കുകള്‍ നിരത്തി മാഗസിന്‍ പറയുന്നു.

സന്നദ്ധ സംഘടനകളെ അണിനിരത്തി ലോകത്തില്‍ തന്നെ മികച്ച കോവിഡ് പ്രതിരോധം തീര്‍ത്തത് കേരള സര്‍ക്കാരാണ്. ജനന–- മരണ രേഖകള്‍ ഔദ്യോഗികമായി കൃത്യമായി സൂക്ഷിക്കുന്ന കേരളത്തില്‍ കണക്കുകള്‍ ശാസ്ത്രീയമാണെന്നും ലേഖനത്തില്‍ പറഞ്ഞു. മന്ത്രി കെ കെ ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരുടെ അഭിപ്രായവും ലേഖനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Next Post

യുകെ: വില വീണ്ടും കുതിച്ച്‌​ ബി​റ്റ്​കോയിന്‍; മൂല്യം 59,755 ഡോളര്‍ !

Sun Mar 14 , 2021
ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ ക്രിപ്​റ്റോകറന്‍സിയായ ബിറ്റ്​കോയിന്‍ മൂല്യം വീണ്ടും റെക്കോഡുകള്‍ തിരുത്തി മുന്നോട്ട്​. ശനിയാഴ്ച ബിറ്റ്​കോയിന്‍ മൂല്യം 59,755 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21ന്​ തൊട്ട 58,354.14 ഡോളര്‍ എന്ന മൂല്യത്തെക്കാള്‍ രണ്ടു ശതമാനമാണ്​ കൂതിച്ചത്​. ബി.എന്‍.വൈ മെലണ്‍, ബ്ലാക്​റോക്​, മാസ്റ്റര്‍കാര്‍ഡ്​ തുടങ്ങിയ മുന്‍നിര കമ്ബനികള്‍ ക്രിപ്​റ്റോകറന്‍സികള്‍ക്ക്​ അനുകൂല നിലപാട്​ സ്വീകരിച്ചതാണ്​ പുതിയതായി കുതിപ്പിനിടയാക്കിയത്​. ടെസ്​ല ഉള്‍പെടെ കമ്ബനികള്‍ ബി​റ്റ്​കോയിനില്‍ നിക്ഷേപവും നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!