കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍, ഇ ശ്രീധരന്‍ പാലക്കാട്; ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും.

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. പ്രധാന സ്ഥാനാര്‍ഥികളുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.

കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി.

അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുല്‍ സലാം- തിരൂര്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്- ഇരിങ്ങാലക്കുട, സി കെ പത്മനാഭന്‍- ധര്‍മടം, മണിക്കുട്ടൻ- മാനന്തവാടിയും സ്ഥാനാര്‍ഥിയാകും.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം പോലെ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ശോഭ സുരേന്ദ്രന്‍റെ പേര് പട്ടികയിലില്ല. കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബിജെപിയിലേക്ക് വരുമെന്നും മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. മറ്റു പാർട്ടികളിൽ നിന്നും ആളുകള്‍ വരുമെന്നും അദ്ദേഹ പറഞ്ഞു.

  1. മഞ്ചേശ്വരം- കെ സുരേന്ദ്രൻ
  2. കോന്നി- കെ സുരേന്ദ്രൻ
  3. പാലക്കാട് – ഇ ശ്രീധരൻ
  4. നേമം- കുമ്മാനം രാജശേഖരൻ
  5. കാട്ടാക്കട – പികെ കൃഷ്ണദാസ്
  6. ധർമടം – സികെ പത്മനാഭൻ
  7. തൃശൂർ- സുരേഷ് ഗോപി
  8. ഇരിഞ്ഞാലക്കുട- ജേക്കബ് തോമസ്
  9. കാസർക്കോട് – അഡ്വ. ശ്രീകാന്ത്
  10. ഉദുമ- വേലായുധൻ എ
  11. കാഞ്ഞങ്ങാട്- ബൽരാജ് എം
  12. തൃക്കരിപ്പൂർ- ഷിബിൻ ടിവി
  13. പയ്യന്നൂർ- കെകെ ശ്രീധരൻ
  14. കല്യാശേരി- അരുൺ കൈതപ്രം
  15. തളിപ്പറമ്പ് – ഗംഗാധരൻ എപി
  16. ഇരിക്കൂർ – ആനിയമ്മ രാജേന്ദ്രൻ
  17. അഴീക്കോട് – കെ രഞ്ജിത്ത്
  18. കണ്ണൂർ – അർച്ചന വണ്ടിച്ചൽ
  19. തലശ്ശേരി – എൻ ഹരിദാസ്
  20. കൂത്തുപറമ്പ്- സി സദാനന്ദൻ മാസ്റ്റർ
  21. മട്ടന്നൂർ – ബിജു എലക്കുഴി
  22. പേരാവൂർ – സ്മിത ജയമോഹൻ
  23. മാനന്തവാടി- മണിക്കുട്ടൻ
  24. കൽപ്പറ്റ – സുഭീഷ് ടിഎം
  25. വടകര – എം രജീഷ് കുമാർ.
  26. കുറ്റ്യാടി – പിപി മുരളി
  27. നാദാപുരം- എംപി രാജൻ
  28. കൊയിലാണ്ടി – എൻപി രാധാകൃഷ്ണൻ
  29. പേരാമ്പ്ര- സുധീർ കെവി
  30. ബാലുശ്ശേരി – ലിബിൻ ഭാസ്‌കർ
  31. എലത്തൂർ- ടിപി ജയചന്ദ്രൻ മാസ്റ്റർ
  32. കോഴിക്കോട് നോർത്ത് -എംടി രമേശ്
  33. കോവിക്കോട് സൗത്ത് – നവ്യ ഹരിദാസ്
  34. ബേപ്പൂർ – കെപി പ്രകാശ് ബാബു
  35. കുന്നമംഗലം- വികെ സജീവൻ
  36. കൊടുവള്ളി- ടി ബാലസോമൻ
  37. തിരുവമ്പാടി- ബേബി അമ്പാട്ട്
  38. കൊണ്ടോട്ടി – ഷീബ ഉണ്ണികൃഷ്ണൻ
  39. ഏറനാട് – അഡ്വ. ദിനേശ്
  40. നിലമ്പൂർ- അഡ്വ. ടികെ അശോക് കുമാർ
  41. വണ്ടൂർ – പിസി വിജയൻ
  42. മഞ്ചേരി- രാമകൃഷ്ണൻ പിആർ
  43. പെരിന്തൽമണ്ണ- സുചിത്ര മട്ടട
  44. മങ്കട- സജേഷ് എളയിൽ
  45. മലപ്പുറം – സേതുമാധവൻ
  46. വേങ്ങര – പ്രേമൻ മാസ്റ്റർ
  47. വള്ളിക്കുന്ന്- പീതാംബരൻ പാലാട്ട്
  48. തിരൂരങ്ങാടി- സത്താർഹാജി
  49. താനൂർ – നാരായണൻ മാസ്റ്റർ
  50. തിരൂർ – ഡോ. അബ്ദുൽ സലാം
  51. കോട്ടക്കൽ- പിപി ഗണേഷൻ
  52. തൃത്താല – ശങ്കു ടി ദാസ്
  53. പട്ടാമ്പി- കെഎം ഹരിദാസ്
  54. ഷൊർണൂർ – സന്ദീപ് വാര്യർ
  55. ഒറ്റപ്പാലം – പി വേണുഗോപാൽ
  56. കോങ്ങാട് – എം സുരേഷ് ബാബു
  57. മലമ്പുഴ- സി കൃഷ്ണകുമാർ
  58. തരൂർ – കെപി ജയപ്രകാശ്
  59. ചിറ്റൂർ – വി നടേശൻ
  60. ആലത്തൂർ – പ്രശാന്ത് ശിവൻ
  61. ചേലക്കര- ഷാജുമോൻ വട്ടേക്കാട്
  62. കുന്നംകുളം- അഡ്വ. കെകെ അനീഷ് കുമാർ
  63. ഗുരുവായൂർ – അഡ്വ. നിവേദിത
  64. മണലൂർ – എഎൻ രാധാകൃഷ്ണൻ
  65. വടക്കാഞ്ചേരി – ഉല്ലാസ് ബാബു
  66. ഒല്ലൂർ – ബി ഗോപാലകൃഷ്ണൻ
  67. നാട്ടിക – എകെ ലോചനൻ
  68. പുതുക്കാട് – എ നാഗേഷ്
  69. കൊടുങ്ങല്ലൂർ – സന്തോഷ് ചിറക്കുളം
  70. പെരുമ്പാവൂർ – ടിപി സിന്ധുമോൾ
  71. അങ്കമാലി – അഡ്വ. കെവി സാബു
  72. ആലുവ – എംഎൻ ഗോപി
  73. വൈപ്പിൻ – കെഎസ് ഷൈജു
  74. കൊച്ചി – സിജി രാജഗോപാൽ
  75. തൃപ്പൂണിത്തുറ- ഡോ. കെഎസ് രാധാകൃഷ്ണൻ
  76. എറണാകുളം – പദ്മജ എസ് മേനോൻ
  77. തൃക്കാക്കര എസ് സജി
  78. കുന്നത്തുനാട് – രേണു സുരേഷ്
  79. പിറവം – എംഎ ആശിഷ്
  80. മുവ്വാറ്റുപുഴ- ജിജി ജോസഫ്
  81. ഉടുമ്പഞ്ചോല – രമ്യ രവീന്ദ്രൻ
  82. തൊടുപുഴ – ശ്യാം രാജ് പി
  83. പീരുമേട് – ശ്രീനഗരി രാജൻ
  84. പാലാ- ഡോ. ജെ പ്രമീള ദേവി
  85. കടുത്തിരുത്തി- ലിജിനാൽ ജി
  86. കോട്ടയം- മിനർവ മോഹൻ
  87. പുതുപ്പള്ളി – എൻ ഹരി
  88. ചങ്ങനാശ്ശേരി – ജി രാമൻ നായർ
  89. കാഞ്ഞിരപ്പള്ളി – അൽഫോൺസ് കണ്ണന്താനം
  90. ആലപ്പുഴ- സന്ദീപ് വചസ്പതി
  91. അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
  92. ഹരിപ്പാട് – കെ സോമൻ
  93. മാവേലിക്കര – സഞ്ജു
  94. ചേങ്ങന്നൂർ – എംവി ഗോപകുമാർ
  95. തിരുവല്ല- അശോകൻ കുളനാട
  96. ആറന്മുള- ബിജു മാത്യു
  97. അടൂർ – പന്തളം പ്രതാപൻ
  98. ചവറ- വിവേക് ഗോപൻ
  99. കുന്നത്തൂർ – റജി പ്രസാദ്
  100. കൊട്ടാരക്കാര – അഡ്വ വായക്കൽ സോമൻ
  101. പത്തനാപുരം – ജിതിൻ ദേവ്
  102. പുനലൂർ – ആയൂർ മുരളി
  103. ചടയമംഗലം – വിഷ്ണു പട്ടത്താനം
  104. ചാത്തന്നൂർ – ബിബി ഗോപകുമാർ
  105. ആറ്റിങ്ങൽ- പി സുധീർ
  106. ചിറയൻകീഴ്- ആശാനാഥ്
  107. നെടുമങ്ങാട് – ജെആർ പത്മകുമാർ
  108. വട്ടിയൂർക്കാവ് – വിവി രാജേഷ്
  109. തിരുവനന്തപുരം- കൃഷ്ണകുമാർ
  110. അരുവിക്കര- സി ശിവൻകുട്ടി
  111. പാറശ്ശാല – കരമന ജയൻ
  112. നെയ്യാറ്റിൻകര – രാജശേഖരൻ എസ് നായർ



Next Post

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Sun Mar 14 , 2021
പ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചരിത്രപഠന മത്സരങ്ങള്‍ ആരംഭിക്കുന്നു. “സഭയെ അറിയുക സഭയെ സ്നേഹിക്കുക’ എന്ന ആപ്‌തവാക്യത്തിലൂന്നിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് . ഭാരതത്തിന്‍റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹയില്‍ നിന്നും പകര്‍ന്നുകിട്ടിയ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേല്‍ക്കാതെ പകര്‍ന്നുകൊടുക്കാന്‍ ഓരോ നസ്രാണിയും കടപ്പെട്ടവനാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നിച്ച്‌ ഈ ചരിത്ര പഠന മത്സരത്തിന്‍റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ […]

Breaking News

error: Content is protected !!