ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചരിത്രപഠന മത്സരങ്ങള്‍ ആരംഭിക്കുന്നു. “സഭയെ അറിയുക സഭയെ സ്നേഹിക്കുക’ എന്ന ആപ്‌തവാക്യത്തിലൂന്നിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് . ഭാരതത്തിന്‍റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹയില്‍ നിന്നും പകര്‍ന്നുകിട്ടിയ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേല്‍ക്കാതെ പകര്‍ന്നുകൊടുക്കാന്‍ ഓരോ നസ്രാണിയും കടപ്പെട്ടവനാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നിച്ച്‌ ഈ ചരിത്ര പഠന മത്സരത്തിന്‍റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുകയും രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു കുടുംബം ഫൈനല്‍ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ലൈവ് പ്ലാറ്റഫോമില്‍ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്.

പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഏപ്രില്‍ അഞ്ചിനാണ്. ഏപ്രില്‍ 24 ന് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച ഏഴിന് നടത്തപ്പെടും . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിയുമ്ബോള്‍ അവരുടെ രജിസ്റ്റേര്‍ഡ് ഇമെയില്‍ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിള്‍ അപ്പോസ്റ്റോലറ്റിന്‍റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും പേരുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റോലറ്റിന്‍റെ വെബ്സൈറ്റ് സന്ദര്ശിക്കുകയും ചെയ്യണമെന്ന് ബൈബിള്‍ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

Next Post

“Essentials - Purity, Prayer and Fasting”- MMCWA വെബിനാർ മാർച്ച് 14ന് 4 മണിക്ക്

Sun Mar 14 , 2021
MMCWA is inviting all youngsters for a series of classes in English, titled “Essentials – Purity, Prayer and Fasting”. Ameen Mohammed Ali, who grew upIn UK and had Islamic education in Kerala after A-level, is conducting these classes to be held every Sunday for five weeks from Sunday 14 March […]

Breaking News

error: Content is protected !!