യുകെ: കാറിൽ നിന്നും മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ ഫൈൻ; നിയമം ഏപ്രിൽ മുതൽ നിലവിൽ വരും

ലണ്ടൻ: കാർ യാത്രക്കാർ കാറിൽ നിന്നും റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ 120 പൗണ്ട് ഫൈൻ ഈടാക്കാൻ തീരുമാനം. ഇതിനായി പ്രത്യേകം ക്യാമറകൾ വിവിധ കൗൺസിലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ‘ലിറ്റർ കാം’ എന്ന പേരിൽ യുകെയിലെ പ്രമുഖ ഹൈ സ്ട്രീറ്റുകളിൽ ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. പിന്നീട് മറ്റു റോഡുകളിലേക്കും ഈ ക്യാമറകൾ വ്യാപിപ്പിക്കും.

കെന്റിലെ മെയ്‌ഡ്‌സ്റ്റോൺ കൗൺസിൽ ‘ലിറ്റർ കാം’ ഒരു പൈലറ്റ് സ്‌കീം ഇപ്പോൾ തന്നെ നടപ്പാക്കുന്നുണ്ട്. സിഗരറ്റ് കുറ്റികൾ, ആപ്പിൾ കഷ്ണങ്ങൾ തുടങ്ങി എന്ത് വസ്തുക്കളും കാറിൽ നിന്നും വലിച്ചെറിഞ്ഞാൽ ഇനി ഫൈൻ ലഭിക്കും. ഫൈൻ നിർദേശിച്ച സമയത്ത് അടച്ചില്ലെങ്കിൽ 150 പൗണ്ട് വരെ ചാർജ് ചെയ്യാൻ കൗണ്സിലുകൾക്ക് അധികാരമുണ്ട്. വെയ്സ്റ്റ് വലിച്ചെറിയുന്ന കാറുകളുടെ നമ്പർ പ്ളേറ്റുകൾ സ്കാൻ ചെയ്താണ് ഫൈൻ ഈടാക്കുക. DVLAയുമായി ചേർന്നാണ് ‘ലിറ്റർ കാം’ പദ്ധതി നടപ്പാക്കുന്നത്.

കോഫീ കപ്പുകൾ, ഫാസ്റ്റ് ഫുഡ് ബാഗുകൾ, നാപ്പി, സിഗരറ്റ് കുറ്റികൾ തുടങ്ങി, രണ്ട് ലക്ഷം വെയ്സ്റ്റ് ചാക്കുകൾ ആണ് ഇംഗ്ലണ്ടിലെ മോട്ടോർവെകൾ, ചെറിയ റോഡുകൾ, ഹൈ സ്ട്രീറ്റുകൾ എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ വർഷം ക്ളീൻ ചെയ്ത് നീക്കിയത്. പൈലറ്റ് സ്‌കീം നടപ്പാക്കുന്ന മെയ്‌ഡ്‌സ്റ്റോൺ കൗൺസിൽ ഇത് വരെ 200 പേർക്ക് ഫൈൻ ഇഷ്യൂ ചെയ്തു കഴിഞ്ഞു.
‘സീറോ വെയ്സ്റ്റ് സ്കോട്ലൻഡ്’ പദ്ധതിയുടെ ഭാഗമായി സ്കോട്ട്ലാൻഡിലും ‘ലിറ്റർ കാം’ സ്‌കീം വൈകാതെ ആരംഭിക്കും.

Next Post

'ബിജെപിയുമായി ചേർന്ന് ഞാനെന്‍റെ ജനതയെ ഒറ്റുകൊടുക്കില്ല'- നിലപാട്​ വ്യക്തമാക്കി മണികണ്ഠന്‍

Mon Mar 15 , 2021
കല്‍പറ്റ: ബി.ജെ.പിയോട് അനുഭാവമില്ലെന്നും അവരുടെ ആശ‍യങ്ങളോട് ഒരുനിലക്കും യോജിക്കാനാകില്ലെന്നും മാനന്തവാടിയില്‍ സ്​ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ച സി. മണികണ്ഠന്‍. തന്നോട്​ ചോദിക്കാതെയാണ് പേര്​ പ്രഖ്യാപിച്ചത്​. തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിലേക്കില്ല. പണിയ വിഭാഗത്തില്‍നിന്നൊരാളുടെ പേര്, ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടിയതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം വന്നതിനുപിന്നാലെ, പിന്മാറുന്നതായി മണികണ്ഠന്‍ വ്യക്തമാക്കിയിരുന്നു. മണികണ്ഠ​െന്‍റ ഫേസ്ബുക്ക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന്‍ എന്ന പേരാണ് ബി.ജെ.പി പട്ടികയില്‍ ഉണ്ടായിരുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്നറിയിച്ച്‌ […]

Breaking News

error: Content is protected !!