യുകെ: ‘സ്മാർട്ട് മോട്ടോർവെകളിലെ മരണച്ചുഴികൾ’- ട്രാൻസ്‌പോർട്ട് കമ്മിറ്റി അന്വേഷണം ആരംഭിച്ചു !

ലണ്ടൻ : യുകെയിലെ മോട്ടോർവെകൾ വീണ്ടും സർക്കാരിന്റെ സൂക്ഷ്മ പരിധോധനകൾക്ക് വിധേയമാകുന്നു. മോട്ടോർവേകളിൽ വർധിക്കുന്ന അപകടങ്ങളെ കുറിച്ച് പഠിക്കാനായി ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടമെന്റ് ഒരു പുതിയ കമ്മറ്റിയെ കൂടി നിയമിച്ചു. മോട്ടോർവേകളിലെ കൺജംക്ഷൻ സംബന്ധമായ പഠനവും ഈ കമ്മറ്റി നടത്തുമെന്ന് എംപിമാരുടെ സംഘം അറിയിച്ചു.

തിരക്കുള്ള മോട്ടോർവേകളിൽ ഹാർഡ് ഷോൾഡർ ഒഴിവാക്കി, ഇതിനെ മറ്റൊരു മോട്ടോർവേ ലൈൻ ആക്കി ഉപയോഗിക്കുന്നതിനെയാണ് ‘സ്മാർട്ട് മോട്ടോർവെ’ എന്ന് വിളിക്കുന്നത്. ഇംഗ്ലണ്ടിലെ റോഡുകളുടെ മാനേജ്‌മന്റ് അതോറിറ്റിയായ ‘ഹൈവേ-ഇംഗ്ലണ്ട്’ 2019ൽ ആണ് സ്മാർട്ട് മോട്ടോർവെ പരീക്ഷണം ആരംഭിച്ചത്. 300 മൈൽ ദൂരമാണ് ആദ്യ ഘട്ടത്തിൽ ഇങ്ങനെ സ്മാർട്ട് മോട്ടോർവേക്കായി മാറ്റി വെച്ചത്. കാറുകളും മറ്റു വാഹങ്ങളും ബ്രേക്ക് ഡൌൺ ആകുമ്പോഴും അപകടത്തിൽ പെടുമ്പോഴും നിർത്തിയിടാനാണ് ഹാർഡ് ഷോൾഡറുകൾ ഉപയോഗിക്കുന്നത്. എന്നാൽ സ്മാർട്ട് മോട്ടോർവേകളിൽ അപകടത്തിൽപെടുന്ന വാഹനങ്ങൾക്ക്‌ ഒതുക്കിയിടാൻ ഇപ്പോൾ സൗകര്യമില്ല. ഇങ്ങനെയുള്ള വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇത് കൂടുതൽ അപകടങ്ങൾ വരുത്തി വെക്കുന്നു.

ഈ അപകടാവസ്ഥയെകുറിച്ച് പഠിക്കാനാണ് പുതിയ കമ്മറ്റിയെ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് നിയമിച്ചിരിക്കുന്നത്. സ്മാർട്ട് മോട്ടോർവേകളെ ‘ഡെത്ത് ട്രാപ്പുകൾ’ എന്നാണ് RAC അടക്കമുള്ള ഗതാഗത രംഗത്തെ വിശാരദർ വിശേഷിപ്പിക്കുന്നത്.

Next Post

'ടാക്സി വേണ്ട ഹെലികോപ്ടര്‍ മതി' കാറിനേക്കാള്‍ ലാഭം ഹെലികോപ്ടറെന്ന് എം.ടി രമേശ്

Tue Mar 16 , 2021
പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിലൂടെ കേന്ദ്ര സർക്കാർ പൊതുജനത്തെ കൊള്ളയടിക്കുമ്പോൾ ഹെലികോപ്‌റ്ററിൽ പറന്ന്‌ കോടികൾ പൊടിക്കുകയാണ് ബി.ജെ.പിയെന്നാണ് പ്രധാന വിമര്‍ശനം. കെ.സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്ത്. നിലവിലെ സാഹചര്യത്തിൽ ടാക്സി വിളിച്ച് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുന്നതിനേക്കാൾ ലാഭം ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു പോകുന്നതാണെന്നായിരുന്നു എം.ടി രമേശിന്‍റെ പരാമര്‍ശം. കേന്ദ്രം അടിക്കടി ഇന്ധന വില വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ […]

You May Like

Breaking News

error: Content is protected !!